തിരുവനന്തപുരം: ഒരു വടി വീണുകിട്ടിയെന്ന് കരുതി അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നും സമസ്തക്കെതിരായ പ്രചാരണങ്ങൾ പരിധി വിടുന്നതായും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ല്യാർ പെൺകുട്ടിയെ വേദിയിൽ നിന്ന് വിലക്കിയ സംഭവത്തിൽ വിവാദം തുടരുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടി സമസ്തയെ പിന്തുണച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പെൺകുട്ടിയെ വേദിയിൽ നിന്ന് വിലക്കിയ സംഭവത്തിൽ ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകൾ നൽകിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ചരിത്രം അറിയാവുന്നവർക്ക് അക്കാര്യം അറിയാം. എഞ്ചിനീയറിങ് കോളേജ് ഉൾപ്പെടെ സ്ഥാപിച്ച് വിദ്യാഭ്യാസ മേഖലയിൽ മികച്ച മുന്നേറ്റം നടത്തിയ സംഘടനയാണ് സമസ്ത. സമസ്തക്കെതിരെ ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾ എല്ലാ പരിധിയും ലംഘിക്കുന്ന രീതിയിലാണ്. അതിനെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.


ALSO READ: മകളെ... പൊറുക്കു ഞങ്ങളോട്, മറക്കു ഇന്നെന്ന കറുത്ത ദിനത്തെ: പെൺകുട്ടിയെ അപമാനിച്ച സംഭവത്തിൽ മാത്യു ടി തോമസിൻറെ പോസ്റ്റ്


പെരിന്തല്‍മണ്ണയിലെ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു സമസ്ത നേതാവിന്റെ വിവാദ പരാമര്‍ശം. പരിപാടിയിൽ പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പുരസ്‌കാരം വാങ്ങാനായി സംഘാടകര്‍ വേദിയിലേക്ക് ക്ഷണിച്ചു. പിന്നാലെ വേദിയിലുണ്ടായിരുന്ന സമസ്ത നേതാവ് എം.ടി അബ്ദുല്ല മുസ്ല്യാര്‍ സംഘാടകരോട് പെൺകുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചത് എന്തിനാണെന്ന് ചോദ്യം ഉന്നയിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ ആരാണ് സ്റ്റേജിലേക്ക് ക്ഷണിച്ചതെന്നായിരുന്നു സംഘാടകരോട് മുസ്ല്യാർ ചോദ്യം ഉന്നയിച്ചത്. നിരവധി പേരാണ് ഇതിനെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.