Plappally Land Slide| ആ കാൽ അലൻറേതല്ല, പ്ലാപ്പള്ളി ഉരുൾ പൊട്ടലിൽ മരിച്ചവർ ഇനിയും?
മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന കാൽ ഉരുൾ പൊട്ടലിൽ മരിച്ച അലൻറേതല്ലെന്ന് മനസ്സിലായതോടെയാണ് കൂടുതൽ ആശങ്കയ്ക്കിടയായത്
Kottayam: പ്ലാപ്പള്ളിയിലെ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം ഇനിയും ഉയർന്നേക്കാം എന്ന് ആശങ്ക. ഉരുൾ പൊട്ടലിൽ മരിച്ച 13 കാരൻ അലൻറെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് എത്തിച്ചപ്പോഴാണ് ആശങ്കയുണ്ടായത്.
മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന കാൽ ഉരുൾ പൊട്ടലിൽ മരിച്ച അലൻറേതല്ലെന്ന് മനസ്സിലായതോടെയാണ് കൂടുതൽ ആശങ്കയ്ക്കിടയായത്. മൃതദേഹത്തിനൊപ്പം ലഭിച്ചത് മുതിർന്ന ഒരാളുടെ കാലാണെന്നാണ് സൂചന. ഇതിന് വ്യക്തത വരണമെങ്കിൽ ഡി.എൻ.എ പരിശോധന ആവശ്യമാണ്.
പ്ലാപ്പള്ളിയിൽ ഉരുൾ പൊട്ടലിൽ മരിച്ചത് നിലവിലെ കണക്കിൽ നാല് പേരാണ്. ഇതിൽ സരസമ്മ മോഹൻ (58), സോണിയ (46), റോഷ്നി (50) എന്നവരുടെ മൃതദേഹങ്ങളാണ് ഇന്നലെ കണ്ടെത്തിയത്. മൃതദേഹങ്ങളിൽ നിന്നും അവയവങ്ങൾ വേർപ്പെട്ട നിലയിലായിരുന്നു. ഇതാണ് ആശങ്കയ്ക്കിടയാക്കുന്നത്.
നിലവിൽ ആരെയും കാണാതായതായി റിപ്പോർട്ടുകളോ പരാതികളോ ഇല്ല. അങ്ങിനെയാണെങ്കിൽ ഇതാരുടെ കാലാണെന്നറിയാൻ ഡി.എൻ.എ പരിശോധന തന്നെയാണ് വേണ്ടത്. അതേസമയം കൊക്കയാറിലും കൂട്ടിക്കലിലും വീണ്ടും രക്ഷാ പ്രവർത്തനം വീണ്ടും ആരംഭിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...