തിരുവനന്തപുരം:പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി നാളെ തീരും . വൈകിട്ട് അഞ്ചുമണി വരെ അപേക്ഷിക്കാം . സിബിഎസ്ഇ വിദ്യാർഥികൾക്ക് കൂടി അപേക്ഷിക്കുന്നതിന് സൗകര്യമൊരുക്കാനായിരുന്നു ഹൈക്കോടതി ഉത്തരവ് . 


COMMERCIAL BREAK
SCROLL TO CONTINUE READING

മലപ്പുറം സ്വദേശികളായ രണ്ട് സിബിഎസ്ഇ വിദ്യാർഥികളും രക്ഷിതാക്കളുമാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത് . ഇനിയും സമയം നീട്ടി നൽകാനാവില്ലെന്ന നിലപാടായിരുന്നു സർക്കാർ ഹൈക്കോടതിയിൽ സ്വീകരിച്ചത് . സമയം നീട്ടുന്നത് അധ്യയന വർഷത്തെ താളം തെറ്റിക്കുമെന്ന് ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ  സർക്കാർ ചൂണ്ടിക്കാട്ടി .


സിബിഎസ്ഇ 10,12 ക്ലാസ് പരീക്ഷകളുടെ ഫലം വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു . 27 മുതല്‍ അടുത്ത മാസം 11 വരെയായി അലോട്‌മെന്റ് നടത്തി, അടുത്ത മാസം 17നു ക്ലാസ് തുടങ്ങാനായിരുന്നു മുന്‍തീരുമാനം. 4.25 ലക്ഷം വിദ്യാര്‍ഥികളാണ് ഇതുവരെ അപേക്ഷിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.