തിരുവനന്തപുരം: പ്ലസ് വണ്‍ പരീക്ഷാ ടൈം ടേബിള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷ സുപ്രീം കോടതി നിര്‍ദ്ദേശിച്ച ക്രമീകരണങ്ങള്‍ ഉറപ്പാക്കി നടത്തുവാനാണ് നീക്കം. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്‌കൂള്‍ തുറക്കുന്നതിനെക്കുറിച്ചും ഉടൻ തീരുമാനം വരുമെന്നും റിപ്പോർട്ടുണ്ട്. സുപ്രീം കോടതിയില്‍ (Supreme Court) നിന്നും അനുകൂല ഉത്തരവുണ്ടായി എങ്കിലും കരുതലോടെ പ്ലസ് വണ്‍ പരീക്ഷ നടത്താനാണ് ഇപ്പോൾ ശ്രമിക്കുന്നത്. പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ സജ്ജമാണ്.


Also Read: Covid Review meeting: ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാമോ? തീരുമാനം ഇന്നറിയാം


വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണ സംരക്ഷണം ഉറപ്പാക്കണമെന്നതുൾപ്പെടെയുള്ള കോടതി നിര്‍ദ്ദേശങ്ങള്‍ ഉള്ള സാഹചര്യത്തിലാണിത്. സിബിഎസ്ഇ പരീക്ഷക്ക് അനുമതി നിഷേധിച്ച കോടതി സംസ്ഥാന സര്‍ക്കാറിന്റെ ഉറപ്പ് പരിഗണച്ചാണ് പ്ലസ് വണ്‍ പരീക്ഷക്ക് (Plus one Exam) അനുമതി നല്‍കിയത്. 


അതുകൊണ്ടുതന്നെ ചെറിയ പാളിച്ച ഉണ്ടായാല്‍ പോലും വന്‍ തിരിച്ചടി ഉണ്ടാകുമെന്ന് കണ്ടുകൊണ്ടാണ് വിഷയത്തിൽ വിദ്യാഭ്യാസവകുപ്പ് ചർച്ചകൾ നടത്തുന്നത്.


ഒന്നുകിൽ അടുത്തയാഴ്ച അല്ലെങ്കില്‍ ഈ മാസം അവസാനം പരീക്ഷ തുടങ്ങുന്ന രീതിയില്‍ പലതരം ടൈംടേബിളുകള്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച പോലെ പരീക്ഷകള്‍ക്ക് ഇടയില്‍ ഇടവേളകള്‍ നല്‍കിയാകും നടത്തുക. 


Also Read: Horoscope 18 September 2021: ഈ 6 രാശിക്കാർക്ക് ശനി കടുക്കും, അബദ്ധത്തിൽ പോലും ഈ തെറ്റുകൾ ചെയ്യരുത് 


ഇനിയും സ്‌കൂളുകളില്‍ അണുനശീകരണം പൂര്‍ത്തിയാക്കാനുമുണ്ട്. സുപ്രീം കോടതിയുടെ ഈ ഉത്തരവ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെടുക്കാൻ സര്‍ക്കാറിന് ശക്തി പകരുന്നുണ്ട്. എങ്കിലും കരുതലോടെ വിവിധ വകുപ്പുകളുമായി ആലോചിച്ചായിരിക്കും വിഷയത്തിൽ തീരുമാനമെടുക്കുക.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.