Thiruvananthapuram : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള (Plus One Admission) ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച കുട്ടികൾക്കായുള്ള പ്രവേശന നടപടികൾ നാളെ ആരംഭിക്കും. നാളെ മുതൽ ഒക്ടോബർ ഒന്നുവരെയാണ് പ്രവേശനം നേടാനുള്ള സമയപരിധി. ഈ കാലയളവിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രവേശന നടപടികളിൽ കൊറോണ മാനദണ്ഡം (Covid 19) കൃത്യമായി പാലിക്കണമെന്നാണ് നിർദേശം.  ഒന്നാം അലോട്ട്മെന്റിനായി ആകെ ഉണ്ടായിരുന്ന 44,281 ഒഴിവുകളില്‍ ലഭിച്ച 1,09,320 അപേക്ഷകളില്‍ 1,07,915 അപേക്ഷകളാണ് അലോട്ട്മെന്റിനായി പരിഗണിച്ചിരിക്കുന്നത്. അലോട്ട്മെന്റ് പരിശോധിക്കാൻ വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്നും ആരോപണങ്ങൾ ഉണ്ട്.


ALSO READ: Plus One Allotment: പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും


എന്നാൽ അലോട്ട്മെന്റിനെ സംബന്ധിച്ച് ധാരാളം ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഉന്നത വിജയവും എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവർക്ക് പോലും ട്രയൽ അലോട്ട്മെന്റിൽ ഇഷ്ട വിഷയങ്ങളിൽ പ്രവേശനം  (Plus One) ലഭിക്കാത്ത ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. അത്സമയം സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാൽ ഈ വര്ഷം പുതിയ ബാച്ചുകൾ അനുവദിക്കില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.


ALSO READ: Kerala Plus One Exam: പ്ലസ് വൺ പരീക്ഷയെഴുതാൻ യൂണിഫോം നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ വകുപ്പ്


ഒരു വിദ്യാർത്ഥിയുടെ പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിനായി അനുവദിച്ചിരിക്കുന്ന സമയം 15 മിനിറ്റാണ്.  ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർക്ക് ഫീസടച്ച് സ്ഥിര പ്രവേശനം നേടാം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. 


ALSO READ: പ്ലസ്​ വൺ പ്രവേശനം ഇന്ന് മുതല്‍, ഈ വർഷത്തെ പ്രധാന മാറ്റങ്ങളറിയാം


താൽക്കാലികമായി പ്രവേശനം നേടിയവർക്ക് വേണമെങ്കിൽ ഉയർന്ന ഓപ്ഷനുകളിൽ ചിലത് റദ്ദാക്കാം. എന്നാൽ അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല. അതേസമയം ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്ക് സ്‌കൂള്‍ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്തെത്തി പ്രവേശനം നേടാമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.