തിരുവനന്തപുരം: പ്ലസ് വൺ (Plus one seat issue) പ്രവേശനത്തിൽ അധിക ബാച്ച് അനുവദിക്കാനാവില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിയമസഭയെ അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി  അധിക ബാച്ചിന് അനുമതി നൽകാൻ അനുവദിക്കുന്നില്ല. രണ്ടാംഘട്ട അലോട്ട്‌മെന്റിന് ശേഷം സ്ഥിതി വിലയിരുത്തുമെന്ന് പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി വി ശിവൻകുട്ടി (V Sivankutty) പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്ലസ് വണ്ണിന് ഏഴു ജില്ലകളിൽ 20 ശതമാനം സീറ്റ് അനുവദിച്ചു. പ്രവേശനം നൽകാനാകുക 4.25 ലക്ഷം പേർക്കെന്നും മന്ത്രി അറിയിച്ചു. 71,230 മെറിറ്റ് സീറ്റ് ഒന്നാം അലോട്ട്‌മെന്റിന് ശേഷം ഒഴിവുണ്ട്. 16,650 പേർ കഴിഞ്ഞവർഷം പ്രവേശനം ലഭിച്ചിട്ടും ചേർന്നില്ല. പ്രവേശന നടപടികൾ പൂർത്തിയാകുമ്പോൾ മലപ്പുറത്ത് 1160 സീറ്റുകൾ മാത്രമേ കുറവുണ്ടാകൂ. കോഴിക്കോട് 416 ഉം വയനാട് 847 സീറ്റുകളുടേയും കുറവ് മാത്രമാണ് ഉണ്ടാകുകയെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.


ALSO READ: College Reopening: കോളേജുകളിൽ ഇന്ന് മുതൽ വിദ്യാർഥികളെത്തും; അറ്റൻഡൻസ് നിർബന്ധമാക്കില്ലെന്ന് മന്ത്രി


സ്‌പോർട്‌സ് ക്വാട്ട അടക്കമുള്ളവയിൽ ഒഴിവ് വരുന്ന സീറ്റുകൾ ജനറൽ വിഭാഗത്തിലേക്ക് മാറ്റും. അഞ്ചു വർഷത്തെ ശരാശരി നോക്കുമ്പോൾ 90.5 ശതമാനം പേർ മാത്രമാണ് തുടർപഠനത്തിന് അപേക്ഷിക്കുന്നത്. ആകെ 3,85,530 സീറ്റുകളുണ്ട്. ആദ്യ അലോട്ട് മെന്റ് വഴി 2,01,450 സീറ്റുകൾ പ്ലസ് വണ്ണിന് നൽകി. രണ്ടാം അലോട്ട്‌മെന്റിനായി 1,92,859 സീറ്റുകൾ ബാക്കിയുണ്ട്. എന്നാൽ 1,59,840 അപേക്ഷകരേയുള്ളൂ. 33,119 സീറ്റുകൾ മിച്ചം വരുമെന്നും മന്ത്രി പറഞ്ഞു. 


പ്ലസ് വൺ പ്രവേശനത്തിന് അഡീഷണൽ ബാച്ചുകൾ അനിവാര്യമെന്നും ശാസ്ത്രീയമായി പഠിച്ച് ആവശ്യമുള്ളിടത്ത് സീറ്റുകൾ നൽകണമെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയ ഷാഫി പറമ്പിൽ എംഎൽഎ ആവശ്യപ്പെട്ടു. അപേക്ഷയുടെ എണ്ണമാണ്, പ്രവേശനത്തിന്റെ തോതല്ല, കണക്കാക്കേണ്ടത്. ഹെലികോപ്റ്ററിന് നൽകുന്ന വാടക ഉപയോഗിച്ചെങ്കിലും സീറ്റ് കൂട്ടണം. ബാച്ചുകൾ പുനഃക്രമീകരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.


ALSO READ: School Re-Opening : സ്കൂളുകൾ തുറുക്കുന്നതിന് പൂർണ പിന്തുണ നൽകി വിവിധ സംഘടനകൾ, മാർഗരേഖ ഉടൻ പുറത്തിറക്കും


മന്ത്രിയുടേത് കള്ളക്കണക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. മാതാപിതാക്കളെ നിരാശപ്പെടുത്തരുത്. മാനേജ്‌മെന്റ് സീറ്റിൽ കൊള്ളയാണ് നടക്കുന്നത്. മൂന്നുലക്ഷം രൂപ വരെ വാങ്ങുന്നു. സിബിഎസ് ഇ, ഐസിഎസ്ഇ പരീക്ഷകൾ നടന്നില്ല. ആ വിദ്യാർത്ഥികളെ ഒഴിവാക്കരുതെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇങ്ങനെ ഒരാളെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിക്ക് സലാമെന്നും വിഡി സതീശൻ പരിഹസിച്ചു.


അടിയന്തര പ്രമേയ നോട്ടീസിൽ മന്ത്രി വി ശിവൻകുട്ടി നൽകിയ മറുപടി: കഴിഞ്ഞ അഞ്ച് വർഷങ്ങളിൽ 2016 ൽ ആണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ എസ് എസ് എൽ സി പാസായിട്ടുള്ളത്. 4,58,080 വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ആകെ അപേക്ഷകർ 5,17,156 ആയിരുന്നു. പ്രസ്തുത വർഷം 22,879 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,13,564 സീറ്റുകളിൽ 3,84,612 അപേക്ഷകർ പ്രവേശനം നേടുകയുണ്ടായി. സർക്കാർ/ എയ്ഡഡ് /അൺഎയ്ഡഡ് മേഖലകളിലായി 28,952 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.


ALSO READ: Covid19| കുട്ടികളുടെ സുരക്ഷ: അധ്യാപകർക്കും രക്ഷിതാക്കൾക്കും പരിശീലനം


കഴിഞ്ഞവർഷം അതായത് 2020-ൽ 4,20,566 വിദ്യാർത്ഥികളാണ് ഉന്നതപഠനത്തിന് യോഗ്യത നേടിയത്. ആകെ അപേക്ഷകർ 4,82,977 ആയിരുന്നു. പ്രസ്തുത വർഷം 41,906 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചവരായിരുന്നു. ആകെ ലഭ്യമായിരുന്ന 4,00,899 സീറ്റുകളിൽ 3,68,282 അപേക്ഷകർ പ്രവേശനം നേടുകയുണ്ടായി. സർക്കാർ/ എയ്ഡഡ് /അൺഎയ്ഡഡ് മേഖലകളിലായി 32,617 സീറ്റ് ഒഴിഞ്ഞു കിടക്കുകയും ചെയ്തു.


കഴിഞ്ഞ അഞ്ച് വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം എസ്എസ്എൽസി പാസായവരുടെയും പ്രവേശനത്തിനായി അപേക്ഷിച്ചവരുടെയും എണ്ണം താരതമ്യേന കുറവാണ്. ഈ വർഷം എസ്എസ്എൽസി പാസായി ഉന്നതപഠനത്തിന് യോഗ്യത നേടിയവർ 4,19,653 ആണ്. പ്രവേശനത്തിനായി അപേക്ഷ സമർപ്പിച്ചവരുടെ എണ്ണം 4,65,219 ആണ്. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ വളരെ ലളിതമായി നടത്തിയ എസ്എസ്എൽസി പരീക്ഷയുടെ ഫലമായി എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികളുടെ എണ്ണം 1,25,509 ആയി വധിക്കുകയുണ്ടായി. ഇത് കഴിഞ്ഞ വർഷത്തെതിനേക്കാൾ മൂന്നു മടങ്ങ് കൂടുതലാണ്.


ALSO READ: Pala St.Thomas college | നിതിന വധക്കേസ് പ്രതി അഭിഷേകിനെ റിമാൻഡ് ചെയ്തു


ഈ വർഷം നിലവിൽ ആകെ 3,94,457 സീറ്റുകൾ ഹയർസെക്കൻഡറി മേഖലയിൽ മാത്രം ലഭ്യമാണ്. ഇതിനുപുറമേ  വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ 33,000 സീറ്റുകളും പോളിടെക്നിക്/ ഐ ടി ഐ എന്നിവിടങ്ങളിലായി ഏകദേശം 70,000 സീറ്റുകളും ലഭ്യമാണ്. ഇത്തരത്തിൽ എസ്എസ്എൽസി പാസായ എല്ലാവർക്കും തുടർ പഠനത്തിന് ആവശ്യമായ സീറ്റുകൾ സംസ്ഥാനത്ത് ലഭ്യമാണ്.


എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ചുരുക്കം ചില വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിൽ വളരെ കുറച്ചു മാത്രം ഓപ്ഷനുകൾ ഉൾപ്പെടുത്തിയതിന്റെ ഫലമായി ആദ്യ അലോട്ട്മെന്റിൽ ഉൾപ്പെടാൻ കഴിഞ്ഞിട്ടില്ലെങ്കിലും രണ്ടാമത്തെ അലോട്ട്മെന്റിൽ പ്രവേശനം ലഭിക്കുന്നതാണ്. ഒന്നാമത്തെ അലോട്ട്മെന്റിൽ ഒഴിഞ്ഞുകിടക്കുന്ന സംവരണ വിഭാഗ സീറ്റുകളും EWS റിസർവേഷനിലെ ഒഴിവുള്ള സീറ്റുകളും രണ്ടാമത്തെ അലോട്ട്മെന്റിൽ പൊതുമെറിറ്റായി പരിവർത്തനം ചെയ്യുമ്പോൾ ലഭ്യമാകുന്ന സീറ്റുകൾ ഇത്തരത്തിലുള്ള അപേക്ഷകർക്ക് രണ്ടാം അലോട്ട്മെന്റിൽ പ്രവേശനം ലഭ്യമാകുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.