തിരുവനന്തപുരം: ആറ്റിങ്ങലിൽ പ്ലസ് ടു വിദ്യാർത്ഥിനി പൊള്ളലേറ്റ് മരിച്ച നിലയിൽ. ആറ്റിങ്ങൽ ഇളമ്പ തടത്തിൽ വൈഷ്ണവം വീട്ടിൽ വിനോദിന്റെയും സൗമ്യയുടെയും ഏക മകളായ വൈഷ്ണവിയെയാണ് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ബന്ധുവീട്ടിലായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; മുൻ മർച്ചന്റ് നേവി ഉദ്യോഗസ്ഥന് അഞ്ച് വർഷം തടവ്


സംഭവം നടന്നത് ഇന്നലെ വൈകുന്നേരം  അഞ്ചര മണിയോടെയായിരുന്നു. വീട്ടിലെ കിടപ്പുമുറിയോട് ചേർന്നുള്ള ഹാളിലാണ് പെൺകുട്ടിയെ തീ പൊള്ളലേറ്റ നിലയിൽ കണ്ടത്.  90 ശതമാനവും പൊള്ളലേറ്റ പെൺകുട്ടിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.


Also Read: വ്യാഴത്തിന്റെ പ്രിയ രാശിക്കാർ ഇവർ; ലഭിക്കും വൻ നേട്ടങ്ങൾ 


മരണപ്പെട്ട വൈഷ്ണവിയും അമ്മ സൗമ്യയും മാത്രമായിരുന്നു ആ വീട്ടിൽ താമസമുള്ളത്. വിദേശത്ത് ജോലി ചെയ്യുകയായിരുന്ന വൈഷ്ണവിയുടെ അച്ഛൻ നാട്ടിലെത്തിയിട്ടുണ്ട്. പെൺകുട്ടി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയതാണെന്നാണ് പ്രാഥമിക വിവരം. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ