പാലക്കാട്: പാലക്കാട് ഐഐടിക്ക്  5ജി യൂസ് കെയ്‌സ് ലാബ്  സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ഏഴാം പതിപ്പിന്റെ ഉദ്ഘാടന സമ്മേളനത്തിലാണ് പ്രധാനമന്ത്രി  5ജി യൂസ് കെയ്‌സ് ലാബ് സമ്മാനിച്ചത്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ '100 5G ലാബ്സ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി ഇത്തരം 100 ലാബുകൾ രാജ്യത്തെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി സമർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനത്തുള്ള ഭാരത് മണ്ഡപത്തില്‍ സംഘടിപ്പിച്ച പരിപാടി കാമ്പസിൽ തത്സമയം സംപ്രേഷണം ചെയ്യുകയും ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ നിന്നുള്ള 600-ലധികം വിദ്യാർത്ഥികൾ, അധ്യാപകർ, സ്റ്റാഫ് എന്നിവർ പങ്കെടുക്കുകയും ചെയ്തു.


5ജി സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട അവസരങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമമാണ് '100 5G ലാബുകള്‍'.  ഈ ചുവടുവെപ്പ് വിദ്യാഭ്യാസം, കൃഷി, ആരോഗ്യം, ഊര്‍ജം, ഗതാഗതം തുടങ്ങിയ വിവിധ സാമൂഹിക സാമ്പത്തിക മേഖലകളിലെ നൂതനാശയത്തെ പ്രോത്സാഹിപ്പിക്കുകയും 5ജി സാങ്കേതികവിദ്യയുടെ ഉപയോഗത്തില്‍ രാജ്യത്തെ മുന്‍നിരയിലേക്ക് നയിക്കുകയും ചെയ്യും.


രാജ്യത്ത് 6ജി-ക്ക് ഒരുങ്ങിയ ഒരു അക്കാദമിക്, സ്റ്റാര്‍ട്ട്-അപ്പ് പരിസ്ഥിതി കെട്ടിപ്പടുക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പു കൂടിയാണ് ഇത്. ഈ ലാബുകളിൽ  ഐഐടി പാലക്കാടിന്റെ സമീപത്തുള്ള സ്റ്റാർട്ടപ്പുകൾക്കും മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകർക്കും (MSME) പ്രയോജനപ്പെടുത്താവുന്ന ടെസ്റ്റ് കിറ്റുകൾ, AR-VR കിറ്റുകൾ, ഡ്രോണുകൾ, IoT ഗേറ്റ്‌വേകൾ, റൂട്ടറുകൾ, ലാബിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള മറ്റ് വിഭവങ്ങൾ എന്നിവ സജ്ജീകരിച്ചിരിക്കും.


പരിപാടിയോട് അനുബന്ധിച്ചു പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിലെ എഞ്ചിനീയറിംഗ് കോളേജുകളിലെ വിദ്യാർത്ഥികൾക്കായി ഐഐടി പാലക്കാട് ക്യാമ്പസ് ടൂറുകളും ലാബ് സന്ദർശനങ്ങളും സംഘടിപ്പിച്ചു. ഇന്നവേഷൻ ലാബ് , തെർമോ ഫ്‌ല്യൂയിഡ്സ് ആൻഡ് മാനുഫാക്ചറിംഗ്  ലബോറട്ടറി  തുടങ്ങിയവ സന്ദര്ശിക്കുവാനുള്ള അവസരം ലഭിച്ചു.


3D പ്രിന്ററുകൾ, ഉയർന്ന പ്രവർത്തനക്ഷമതയുള്ള കമ്പ്യൂട്ടറുകൾ തുടങ്ങിയ വിവിധ നൂതന ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കുവാനുള്ള അവസരം ഉണ്ടായിരുന്നു.ഇത്തരം സൗകര്യങ്ങൾ വ്യവസായങ്ങളെയും അക്കാദമിക മേഖലകളെയും സാമൂഹിക നന്മയ്ക്കായി കൂടുതൽ ബന്ധിപ്പിക്കുന്നതിൽ IIT പാലക്കാടിന്റെ പങ്ക് ശക്തിപ്പെടുത്തുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.