കൊച്ചി : മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് സെപ്റ്റംബർ ഒന്നിന് വിവിധ പരിപാടികളുടെ ഉദ്ഘാടനത്തിനായി രണ്ട് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തിൽ വെച്ചാണ് മലയാളിൾക്ക് ഓണാശംസകൾ നേർന്നത്. ഈ സമയത്ത് തനിക്ക് കേരളത്തിൽ വരാൻ സാധിച്ചത് സൗഭാഗ്യമായി കരുതുന്നുയെന്ന് അറിയിച്ചുകൊണ്ടാണ് നരേന്ദ്ര മോദി തന്റെ പ്രസംഗം ആരംഭിച്ചത്. അതേസമയം കേരളത്തിൽ വികസന മുരടിപ്പാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരട്ട എഞ്ചിൻ വികസനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

"കേന്ദ്രത്തിലുള്ളത് ഇരട്ട് എഞ്ചിൻ സർക്കാരാണ്, രാജ്യത്ത് ബിജെപിയുള്ള സംസ്ഥാനങ്ങളിൽ വികസനം ഇരട്ടക്കുതിപ്പാണ്. കേരളത്തിലും ഇത് വരേണ്ടതാണ്" പ്രധാനമന്ത്രി നെടുമ്പാശ്ശേരിയിൽ പറഞ്ഞു. 


ALSO READ : INS Vikrant Explainer: 60 വർഷം മുമ്പ് കണ്ടൊരു സ്വപ്നം; 333 നീലത്തിമിംഗലങ്ങളുടെ വലിപ്പവുമായി ഇന്ത്യയുടെ സ്വന്തം വിക്രാന്ത്


അതേസമയം കേരളത്തിൽ പിഎം ആവാസ് യോജന പ്രകാരം രണ്ട് ലക്ഷം വീടുകൾ നൽകിയെന്നും അതിൽ ഒരു ലക്ഷം വീടുകളുടെ നിർമാണം പൂർത്തിയായെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി കിസാൻ ക്രെഡിറ്റ് പോലെയുള്ള പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സർക്കാർ. കോവിഡ് സമയത്ത് കേരളത്തിലെ ഒന്നര കോടി ജനങ്ങൾക്കായി കേന്ദ്രത്തിൽ നിന്നും സൗജന്യ റേഷൻ അനുവദിച്ചുയെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. 


നേരത്തെ കേരളത്തിൽ ഗുരുതര രോഗങ്ങൾ വന്നാൽ ചികിത്സിക്കാൻ സൗകര്യമില്ലായിരുന്നു. ഇതിനായി ആയുഷ്മാൻ പദ്ധതിയിലൂടെ 36 ലക്ഷം പാവപ്പെട്ട രോഗികൾക്ക് ചികിത്സ സഹായം നൽകതി. ഇതിനായി 3000 കോടി ചിലവഴിച്ചു. വ്യത്യസ്ത വികസന പരിപാടികളിലായി ഒരു ലക്ഷം കോടി രൂപയാണ് കേരളത്തിൽ ചിലവഴിച്ചിരിക്കുന്നത്. രാജ്യത്തെ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കൽ കോളേജ് എന്ന പദ്ധതിയാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് പ്രത്യേകിച്ച് നഴ്സിങ് മേഖലയിലുള്ളവർക്ക് കൂടുതൽ ജോലി സാഹചര്യം നൽകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.


ALSO READ : Kerala High Court: പുതുതലമുറ ജീവിതാസ്വാദനത്തിന് തടസമായി വിവാഹബന്ധത്തെ കാണുന്നു, ഹൈക്കോടതി


നെടുമ്പാശ്ശേരിയിലെ പരിപാടിക്ക് ശേഷം വൈകിട്ട് 6 മണിക്ക് സിയാൽ കൺവെൻഷൻ സെന്‍ററിൽ വച്ച് പ്രധാനമന്ത്രി സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കും. കൊച്ചി മെട്രോ പേട്ട എസ് എൻ ജംഗ്ഷൻ പാത ഉദ്ഘാടനം, ഇൻഫോ പാർക്ക് രണ്ടാം ഉദ്ഘാടനം, എറണാകുളം നോർത്ത് സൗത്ത് റെയിൽവെ സ്റ്റേഷൻ വികസനം അടക്കമുള്ള പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.  രാത്രി 7 മണിയോടെ റോഡ് മാർഗം വെല്ലിംഗ്ടൺ ഐലന്റിലെ താജ് മലബാർ ഹോട്ടലിലെത്തുന്ന പ്രധാനമന്ത്രി ബിജെപി കോർക്കമ്മിറ്റി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.


ശേഷം വെള്ളിയാഴ്ച അതായത് രാവിലെ 9 ന് ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച വിമാന വാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കും.  ഒപ്പം ഇന്ത്യന്‍ നാവിക സേനയുടെ പുതിയ പതാകയും അദ്ദേഹം അനാഛാദനം ചെയ്യും. ശേഷം നാവികസേന ആസ്ഥാനത്ത് നിന്നും പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തുന്ന പ്രധാനമന്ത്രി ബംഗളൂരുവിലേക്ക് തിരിക്കും. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.