PMA Salam: പിഎംഎ സലാം മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയായി തുടരും
അതേസമയം പാർട്ടിയുടെ പ്രവർത്തനത്തിൽ അള്ള് വെച്ചവരെ വെറുതേ വിടില്ലെന്ന് പിഎംഎ സലാം വ്യക്തമാക്കിയിരുന്നു
കോഴിക്കോട്: മുസ്ലീം ലീഗ് ജനറൽ സെക്രട്ടറിയായി പിഎംഎ സലാം തുടരും. കോഴിക്കോട് ചേർന്ന ഉന്നതാധികാര സമിതിയിലാണ് തീരുമാനം. നേരത്തെ എംകെ മുനീർ ജനറൽ സെക്രട്ടറിയായേക്കും എന്ന അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുണ്ടായില്ല. അതേസമയം പാർട്ടിയുടെ പ്രവർത്തനത്തിൽ അള്ള് വെച്ചവരെ വെറുതേ വിടില്ലെന്ന് പിഎംഎ സലാം വ്യക്തമാക്കിയിരുന്നു. ലീഗിൻറെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരുന്നു വിമർശനം ഉന്നയിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...