കുട്ടികളിലെ മാനസിക പിരിമുറുക്കം; ക്ലാസെടുത്തത് POCSO കേസ് പ്രതി!! അന്വേഷണത്തിന് ഉത്തരവ്
കോവിഡ് കാലത്ത് കുട്ടികളിലെ മാനസിക പിരിമുറുക്കം എന്ന വിഷയത്തില്‍ നടത്തിയ വെബിനാറിൽ ക്ലാസെടുത്തത് പോക്‌സോ (POCSO case) കേസ് പ്രതി!! സര്‍ക്കാര്‍ നടപടി വന്‍ വിവാദത്തില്‍...
Thirvananthapuram: കോവിഡ് കാലത്ത് കുട്ടികളിലെ മാനസിക പിരിമുറുക്കം എന്ന വിഷയത്തില്‍ നടത്തിയ വെബിനാറിൽ ക്ലാസെടുത്തത് പോക്‌സോ (POCSO case) കേസ് പ്രതി!! സര്‍ക്കാര്‍ നടപടി വന്‍ വിവാദത്തില്‍...
രണ്ട് പോക്‌സോ (POCSO) കേസുകളിൽ വിചാരണ നേരിടുന്ന ഡോ. കെ. ഗിരീഷിനെയാണ് വിഎച്ച്എസ്ഇ (VHSC) സംഘടിപ്പിച്ച വെബിനാറിൽ ക്ലാസെടുക്കാനായി പങ്കെടുപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പിന്‍റെ പരിപാടിയിലാണ് ഇയാള്‍ ക്ലാസെടുക്കാനായി എത്തിയത്.
കൗൺസിലി൦ഗിനെത്തിയ കുട്ടികളെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ് ക്ലിനിക്കൽ സൈക്കോളജിസ്റ്റായ ഗിരീഷ്.
സംഭവം വിവാദമായപ്പോള്‍ വിശദീകരണവുമായി വിഎച്ച്എസ്‌സി എത്തി. ഗിരീഷിനെതിരായ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്എസ്‌സി നല്‍കുന്ന വിശദീകരണം. അതേസമയം, ഇപ്രകാരം ഒരു വ്യക്തി പങ്കെടുക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു. പൊതു വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടർ ഡോ. പി. പി. പ്രകാശിനാണ് അന്വേഷണ ചുമതല.
മാത്രമല്ല റിസോഴ്സ് പേഴ്സണെ തിരഞ്ഞെടുക്കുന്നതിന് വകുപ്പ് തലത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം തയ്യാറാക്കാനും തീരുമാനമായി.
പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം (VHSE) കരിയർ ഗൈഡൻസ് ആൻറ് കൗൺസലിംഗ് സെല്ലിന്‍റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ വെബിനാറിലാണ് ഇയാള്‍ ക്ലാസെടുത്തത്. ലയൺസ് ക്ലബുമായി ചേർന്നായിരുന്നു വെബിനാർ.
സംസ്ഥാനത്തെ 389 വിഎച്ച്എസ്ഇ സ്കൂളുകളിലെ കരിയർ മാസ്റ്റർമാർ വെബിനാറിൽ പങ്കെടുത്തു. ഇന്നലെ 5 മണി മുതൽ 6 മണി വരെയായിരുന്നു വെബിനാർ. കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക പിരിമുറക്കം എന്ന വിഷയത്തെ കുറിച്ചുള്ള വെബിനാറിൽ ഡോക്ടർ കെ ഗിരീഷ് പ്രഭാഷണം നടത്തിയ ശേഷമാണ് സംഭവം പുറത്തായത്.
രണ്ട് പോക്‌സോ കേസില്‍ പ്രതിയായിട്ടും തിരുവനന്തപുരം ഫോര്‍ട്ട് പോലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്യാതിരുന്നത് ഏറെ വിവാദമായിരുന്നു. മാസങ്ങളോളം ഒളിവിലായിരുന്ന ഗിരീഷിന്റെ അറസ്റ്റ് പ്രതിഷേധം ശക്തമായതോടെയാണ് രേഖപ്പെടുത്തിയത്.
Also read: പാലത്തായി പീഡന൦: POCSO ഒഴിവാക്കിയത് നിയമോപദേശം മറികടന്ന്..!!
രണ്ടു കേസുകളില്‍ തിരുവനന്തപുരം പോക്‌സോ കോടതിയില്‍ ഇയാള്‍ വിചാരണ നേരിടുന്നുണ്ട്. ഗിരീഷ് റിമാന്‍ഡില്‍ കഴിഞ്ഞ തിരുവനന്തപുരം ജില്ല ജയിലില്‍ തടവുകാര്‍ക്ക് ക്ലാസെടുക്കാന്‍ ലയണ്‍സ് ക്ലബിന്റെ പേരില്‍ ഗിരീഷ് നേരത്തെ എത്തിയതും വിവാദമായിരുന്നു.