പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ; കൊല്ലപ്പെട്ടത് കിളിമാനൂർ സ്വദേശി മണിരാജൻ; പൊലീസ് അന്വേഷണം തുടങ്ങി
രാവിലെ കിളിമാനൂരിലെ അടയൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ഷെഡ്ഡിലാണ് സംഭവം
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ കിളിമാനൂരിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ കോട്ടുക്കൽ സ്വദേശി മണിരാജനാണ് മരിച്ചത്. എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വിചാരണ നേരിടുകയാണ് മണിരാജ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
രാവിലെ കിളിമാനൂരിലെ അടയൻ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ഷെഡ്ഡിലാണ് സംഭവം. പോക്സോ കേസ് പ്രതി മണിരാജിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രാവിലെ ജോലിക്കായി പോയ സ്ത്രീയാണ് ഷെഡ്ഡിൽ തൂങ്ങിമരിച്ചനിലയിൽ ഒരാൾ കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി മൃതദ്ദേഹം പരിശോധിച്ചപ്പോഴാണ് ഒരു കത്ത് ലഭിക്കുന്നത്. ഈ കത്തിൽ കണ്ട ഫോൺ നമ്പറിൽ വിളിച്ച് വിവരം അന്വേഷിച്ചപ്പോഴാണ് പോസ്കോ കേസ് പ്രതി മണി രാജനാണ് മരണപ്പെട്ടത് എന്ന വിവരം പുറത്തുവരുന്നത്.
അഞ്ചൽ കോട്ടുക്കൽ സ്വദേശിയാണ് മരിച്ച മണിരാജ്. ആറുമാസം മുൻപ് എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഇയാൾ വിചാരണ നേരിടുകയായിരുന്നു. കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി ജയിൽവാസം അനുഭവിക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം ഇയാൾ വീട്ടിലെത്തിയിരുന്നില്ല. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് കടയ്ക്കൽ പോലീസ് അറിയിച്ചു. തൂങ്ങിമരണത്തിൽ ദുരൂഹതയുണ്ടോയെന്ന് പ്രത്യേകം പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...