തൃശ്ശൂർ: 2023 ലെ ഗുരുവായൂർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ .വി .മധുസൂദനൻ നായർക്ക് . സമഗ്ര സാഹിത്യ സംഭാവനയ്ക്കാണ് പുരസ്കാരം . അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പൻ്റെ ചിത്രം ആലേഖനം ചെയ്ത പത്തു ഗ്രാം സ്വർണ്ണപ്പതക്കം, പ്രശസ്തിപത്രം, ഓർമ്മപ്പൊരുളും ( ഫലകവും) അടങ്ങുന്നതാണ് പുരസ്കാരം . 


COMMERCIAL BREAK
SCROLL TO CONTINUE READING

പൂന്താനത്തിൻ്റെ ജൻമദിനമായ കുംഭമാസത്തിലെ 'അശ്വതി നാളിൽ ( 2023 ഫെബ്രുവരി 24 വെള്ളിയാഴ്ച) വൈകിട്ട് 5ന് മേൽപുത്തൂർ ആഡിറ്റോറിയത്തിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച്  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പുരസ്കാരം മധുസൂദനൻ നായർക്ക് സമ്മാനിക്കും.. കേരള സാഹിത്യ അക്കാദമി നിർവ്വാഹക സമിതി അംഗമായ ആലങ്കോട് ലീലാകൃഷ്ണൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ,ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ, ഭരണ സമിതി അംഗങ്ങളായ ബ്രഹ്മശ്രീ.മല്ലിശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, വി.ജി.രവീന്ദ്രൻ എന്നിവരുൾപ്പെട്ട പുരസ്കാര നിർണയ സമിതിയാണ് ജ്ഞാനപ്പാന പുരസ്കാരത്തിന് പ്രൊഫ.വി.മധുസൂദനൻ നായരെ തെരഞ്ഞെടുത്തത്. 


സമിതിയുടെ ശുപാർശ ദേവസ്വം ഭരണസമിതി അംഗീകരിക്കുകയായിരുന്നു. ജ്ഞാനപ്പാനയുടെ പേരിൽ 2004 മുതലാണ് ഗുരുവായുർ ദേവസ്വം ജ്ഞാനപ്പാന പുരസ്കാരം നൽകി വരുന്നത്. ജി. അരവിന്ദനാണ് ആദ്യ പുരസ്കാര ജേതാവ്.മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി ,ഡോ.എം.ലീലാവതി, പ്രൊഫ.വിഷ്ണുനാരായണൻ നമ്പൂതിരി ,സുഗതകുമാരി, സി.രാധാകൃഷ്ണൻ ,ശ്രീകുമാരൻ തമ്പി ,ചൊവ്വല്ലുർ കൃഷ്ണൻകുട്ടി കെ.ജയകുമാർ എന്നിവർ   ജ്ഞാനപ്പാന പുരസ്കാര ജേതാക്കളാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.