പോലീസ് ആക്‌ട് ഭേദഗതി; പ്രത്യേക നടപടി ക്രമം തയ്യാറാക്കുമെന്ന് DGP ലോക്‌നാഥ് ബെഹ്‌റ
പോലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ
തിരുവനന്തപുരം: പോലീസ് ആക്‌ട് ഭേദഗതി നടപ്പാക്കാന്‍ പ്രത്യേക നടപടി ക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ
പോലീസ് ആക്‌ട് ഭേദഗതിക്കെതിരെ വ്യാപകമായ വിമര്‍ശനവും ആശങ്കകളും ഉയര്‍ന്നതിനിടെയാണ് DGP ലോക്‌നാഥ് ബെഹ്‌റ (Loknath Behera) വിശദീകരണവുമായി എത്തിയിരിക്കുന്നത്.
കേരള പോലീസ് ആക്ടില്‍ വരുത്തിയ ഭേദഗതിപ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനുമുന്‍പ് ഇതുസംബന്ധിച്ച പ്രത്യേക നടപടിക്രമം (Standard Operating Procedure- SOP) തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാവും എസ്.ഒ.പി (SOP) തയ്യാറാക്കുക. ഓര്‍ഡിനന്‍സ് ഒരുവിധത്തിലും ദുരുപയോഗം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണിത് എന്നും അദ്ദേഹം പറഞ്ഞു.
സൈബര്‍ കുറ്റങ്ങള്‍ തടയാനുള്ള പോലീസ് ആക്റ്റ് ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാകുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. ആര് പരാതി നല്‍കിയാലും മാധ്യമവാര്‍ത്തകള്‍ക്കെതിരെ അടക്കം പോലീസിന് കേസെടുക്കാന്‍ അധികാരം നല്‍കുന്നതാണ് പുതിയ ഭേദഗതി.
പുതിയ ഭേദഗതി മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുന്നതും നിര്‍ഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതുമാണെന്ന് ആരോപണം ഉയര്‍ന്നു വന്നിരുന്നു. സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിട്ടുണ്ട്.
സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടിയാണ് മുഖ്യമന്ത്രി നടപ്പാക്കിയതെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സൈബര്‍ അധിക്ഷേപങ്ങള്‍ തടയാനെന്ന പേരില്‍ ഇടതു സര്‍ക്കാര്‍ കൊണ്ടുവന്ന പൊലീസ് നിയമ ഭേദഗതി മൗലികാവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
Also read: Sabarimala: കൂടുതല്‍ ഭക്തരെ അനുവദിക്കുന്ന കാര്യം പരിഗണിക്കും; മന്ത്രി കടകംപളളി സുരേന്ദ്രന്‍
അതേസമയം, പുതിയ പോലീസ് നിയമ ഭേദഗതി ഏതെങ്കിലും വിധത്തില്‍ സ്വതന്ത്രമായ അഭിപ്രായസ്വാതന്ത്ര്യത്തിനോ നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനത്തിനോ എതിരായി ഉപയോഗിക്കപ്പെടില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.
സാമൂഹ്യ- വാര്‍ത്താമാധ്യമങ്ങളിലൂടെ വ്യക്തികളെ അപകീര്‍ത്തിപ്പെടുത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും പതിനായിരം രൂപവരെ പിഴയും ലഭിക്കാവുന്ന വിധത്തിലാണ് കേരളാ പോലീസ് ആക്റ്റില്‍ ഭേദഗതി നടപ്പക്കിയിരിയ്ക്കുന്നത്.