തിരുവനന്തപുരം: തനിക്ക് വധഭീഷണിയുണ്ടെന്ന കൊടി സുനിയുടെ (Kodi Suni) പരാതി ആസൂത്രിത നീക്കത്തിന്റെ ഭാ​ഗമാണെന്ന് പോലീസ് (Police). കണ്ണൂർ ജയിലിലേക്ക് (Kannur Jail) ഇയാളെ മാറ്റുന്നതിന് വേണ്ടിയുള്ള ആസൂത്രിത നീക്കത്തിന്റെ ഭാ​ഗമായാണ് കൊടി സുനി വധഭീഷണിയുണ്ടന്ന (Life Threat) പരാതി നൽകിയതെന്ന് പോലീസ് വ്യക്തമാക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിയ്യൂർ അതിസുരക്ഷാ ജയിലിലാണ് നിലവിൽ കൊടി സുനിയുള്ളത്. കനത്ത സുരക്ഷയാണ് ഇവിടെ ഇയാൾക്കായി പോലീസ് ഒരുക്കിയിട്ടുള്ളത്.  24 മണിക്കൂറും പൂട്ടിയിട്ട സെല്ലിലാണ് സുനിയെ പാർപ്പിച്ചിരിക്കുന്നത്.


Also Read: Kodi Suni| കൊടി സുനിയെ കൊല്ലാൻ 10 ലക്ഷം രൂപക്ക് ജയിലിൽ ക്വട്ടേഷൻ കൊടുത്തത് ആര്? അന്വേഷണം തുടങ്ങി


ജയിലിലുള്ള ചില തടവുകാർ തന്നെ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്നാണ് കൊടി സുനി നൽകിയ പരാതിയിൽ ആരോപിച്ചിരിക്കുന്നത്. ഈ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം കൊടി സുനി പരാതിയിൽ പേരെടുത്ത് പറഞ്ഞ തടവുകാരൻ റഷീദിനെ പൂജപ്പുര ജയിലിലേക്ക് മാറ്റി. എങ്കിലും കനത്ത സുരക്ഷ തുടരണമെന്നാണ് ജയിൽ അധികൃതർക്ക് ലഭിച്ചിരിക്കുന്ന നിർദേശം.


ആഴ്ചകൾക്ക് മുമ്പാണ് ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. വിയ്യൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്നാണ് സുനിയെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയത്. ഗാർഡ് ഓഫീസിന് തൊട്ടടുത്ത സെല്ലിലാണ് സുനിയെ പാർപ്പിച്ചിരിക്കുന്നത്. ജയിൽ സൂപ്രണ്ട് ഉൾപ്പെടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ കണ്ണെത്തുന്നിടമാണിത്. മറ്റ് തടവുകാരിൽ നിന്ന് വ്യത്യസ്തമായി സുനിയുടെ സെൽ 24 മണിക്കൂറും പൂട്ടിയിടും.


Also Read: Kodi Suni Muhammed Shafi: 22തവണ സ്വർണ്ണം പൊട്ടിച്ചെന്ന് അർജുൻ, സ്വർണ്ണക്കടത്തിൽ കൊടി സുനിയേയും മുഹമ്മദ് ഷാഫിയെയും ചോദ്യം ചെയ്യും


സുനിയെ (Suni) വ്യായാമത്തിനായി പോലും സെല്ലിന് പുറത്തിറക്കില്ല. ഭക്ഷണം സെല്ലിന് അകത്തെത്തിക്കും. മറ്റ് തടവുകാരുമായി ബന്ധപ്പെടാനുള്ള എല്ലാ സാഹചര്യവും ഒഴിവാക്കുന്നുണ്ട്. മൊബൈൽ ഫോൺ (Mobile Phone) ഉപയോഗം തടയാൻ സെല്ലിൽ സിസിടിവി ക്യാമറയുണ്ട് (CCTV Camera). സന്ദർശകരായി എത്തുന്നത് അമ്മയും സഹോദരനും മാത്രമാണ്. വധഭീഷണിയുണ്ടെന്ന പരാതിയിൽ കഴമ്പില്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും അന്വേഷണം (Investigation) തുടരും.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക