തിരുവനന്തപുരം: കേരളാ പോലീസ് ഡോഗ് സ്‌ക്വാഡ് അംഗമായ സാറ ഓർമ്മയായി. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തി. കഴിഞ്ഞ ഒരാഴ്ചയായി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു സാറ. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. പാലോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്റിനറിയില്‍ പോസ്റ്റുമോർട്ടം നടത്തിയ ശേഷം വെഞ്ഞാറമൂട് പോലീസ് ക്വാർട്ടേഴ്സ് വളപ്പിലാണ് സംസ്കരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍, കെഎപി അസിസ്റ്റന്റ് കമാണ്ടന്റ കെഎസ് ബിജു, ബിജു, വെഞ്ഞാറമൂട് സിഐ അനൂപ് കൃഷ്ണ എന്നിവരും ജില്ലയിലെ മറ്റ് ഡോഗ് സ്‌ക്വാഡ് വിഭാഗത്തില്‍ പെട്ടവരും പരിശീലകരായവരും അന്തിമോപചാരം അർപ്പിച്ചു.  ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയായിരുന്നു സാറ. ജീവന്‍ നഷ്ടമാകുമ്പോള്‍ എട്ട് വയസായിരുന്നു പ്രായം.


ALSO READ: പത്ത് വർഷത്തിനിടെ 610 കിലോയിൽ നിന്ന് 63.5 കിലോയിലേക്ക്; "സ്മൈലിങ് മാൻ" ആയി മാറിയതിന് പിന്നിൽ സൗദി മുൻ രാജാവ്


ബിഎസ്എഫിന്റെ  കീഴില്‍ ഗ്വാളിയോറിലുള്ള ബ്രീഡിങ് സെന്ററിലാണ് സാറയുടെ ജനനവും പ്രാഥമിക പരിശീലനങ്ങളും. 2016ല്‍ പോലീസില്‍  ഡോഗ് സ്‌ക്വാഡിന്റെ  ഭാഗമായി. പോത്തന്‍കോട് അയിരൂപ്പാറയില്‍ രാധാകൃഷ്ണന്‍  എന്നയാള്‍ കൊല്ലപ്പെട്ട കേസില്‍ സംഭവ സ്ഥലത്ത് നിന്ന് വെട്ടുകത്തിയിലെ മണം പിടിച്ച് പല വഴികള്‍ താണ്ടി രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ച് പ്രതിയായ അനില്‍ കുമാറിന്റെ വീട്ടിലെത്തി.


രക്തം പുരണ്ട അയാളുടെ വസ്ത്രങ്ങള്‍ ഒളിപ്പിച്ചയിടം പോലീസിന് കാട്ടിക്കൊടുത്തതോടെയാണ് അറസ്റ്റിന് വഴിയൊരുങ്ങിയതും സാറ സേനയിലെ താരമായതും. കൂടാതെ മറ്റ് പല കേസുകളിലും സാറയുടെ മികവ് പോലീസിന്റെ അന്വേഷണത്തിന് വളരെയേറെ സഹായിച്ചിട്ടുണ്ട്. സാറയ്ക്ക് മൂന്ന് ഗുഡ് സര്‍വീസ് എന്‍ട്രികളും ലഭിച്ചിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.