ബസിൽ യുവതിയ്ക്ക് നേരെ പരസ്യമായി സ്വയംഭോഗം; പ്രതിയെ തിരിച്ചറിഞ്ഞു?
Nudity show inside bus in Kannur: സംഭവ സമയത്ത് മാസ്ക് ധരിച്ചതാണ് ഇയാളെ കണ്ടെത്താൻ പോലീസിന് വെല്ലുവിളിയാകുന്നത്.
കണ്ണൂർ: സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ മധ്യവയസ്കൻ ചിറ്റാരിക്കൽ സ്വദേശിയാണെന്ന് സംശയിക്കുന്നതായി പോലീസ്. അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്നും ഇയാളെ കണ്ടെത്താൻ ശ്രമം തുടങ്ങിയെന്നും പോലീസ് പറഞ്ഞു. ചെറുപുഴ – തളിപ്പറമ്പ് റൂട്ടിലോടുന്ന സ്വകാര്യ ബസിൽ വെച്ചാണ് ഇയാൾ യുവതിയ്ക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും പരസ്യമായി സ്വയംഭോഗം ചെയ്യുകയും ചെയ്തത്.
സംഭവത്തിന്റെ ദൃശ്യങ്ങളടക്കം മൊബൈലിൽ ചിത്രീകരിച്ച യുവതി ഇത് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. സ്റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസിലാണ് യുവതിയ്ക്ക് നേരെ മദ്ധ്യവയസ്കൻ മോശമായി പെരുമാറിയത്. അടുത്ത സർവീസ് ആരംഭിക്കാൻ വേണ്ടി ബസ് നിർത്തിയിട്ടപ്പോൾ യുവതി ഇരുന്ന സീറ്റിന് എതിർ ഭാഗത്ത് വന്നിരുന്ന മധ്യവയസ്‌കൻ യുവതിയെ നോക്കി സ്വയംഭോഗം ചെയ്യുകയായിരുന്നു. ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്ന് അറിഞ്ഞിട്ടും ഇയാൾ ഒരു കൂസലുമില്ലാതെ സ്വയംഭോഗം ചെയ്യുന്നത് തുടർന്നു. യുവതിയെ നോക്കി ഇയാൾ പരസ്യമായി സ്വയംഭോഗം ചെയ്യുന്നത് വീഡിയോയിൽ വ്യക്തമായിരുന്നു. ഈ സമയം യുവതി ബസിൽ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. മറ്റ് യാത്രക്കാർ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ പെട്ടെന്ന് ഇറങ്ങിപ്പോകുകയായിരുന്നു.
ALSO READ: രാത്രി 65കാരനെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തി, ഹണിട്രാപ്പിൽ പെടുത്തി പണം തട്ടി; യുവതി പിടിയിൽ
ബസിലെ ജീവനക്കാരോട് യുവതി ഇക്കാര്യം പറയുകയും തുടർന്ന് ജീവനക്കാരും യുവതിയും ചേർന്ന് ഇയാളെ അന്വേഷിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. സംഭവ സമയത്ത് ഇയാൾ മാസ്ക് ധരിച്ചിരുന്നതിനാൽ മുഖം വ്യക്തമായിരുന്നില്ല. മധ്യവയസ്കൻ ആരാണെന്നോ എവിടെയുള്ള ആളാണെന്നോ ഉള്ള കാര്യത്തിലും വ്യക്തത ലഭിച്ചിരുന്നില്ലെങ്കിലും ഇപ്പോൾ ഇയാൾ ചിറ്റാരിക്കൽ സ്വദേശിയാണെന്ന് പോലീസ് സംശയിക്കുന്നു. സംഭവത്തിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പ്രേമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. ചെറുപുഴയിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതിയെ എത്രയും വേഗം പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...