മാസ്ക് ധരിക്കാത്തത്തിൽ കാസർഗോഡ് ഒരു ദിവസം കേസെടുത്തത് 128 പേർക്കെതിരെ.. !
lock down നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ അഞ്ച് കേസുകളാണ് ഒറ്റ ദിവസം രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കാസർഗോഡ്: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മാസ്ക് ധരിക്കണമെന്ന് നിർബന്ധമാക്കിയിട്ടും മാസ്ക് ധരിക്കാത്തതിന് ജില്ലയിൽ ബുധനാഴ്ച കേസെടുത്തത് 128 പേർക്കെതിരെ. ഇതോടെ ഇവിടെ 4532 പേർക്കെതിരെയാണ് കേസെടുത്ത് പിഴ ചുമത്തിയിരിക്കുന്നത്.
Also read: ഗർഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം, കർഷകനായ മലപ്പുറം സ്വദേശി അറസ്റ്റിൽ
lock down നിർദ്ദേശ ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയിൽ അഞ്ച് കേസുകളാണ് ഒറ്റ ദിവസം രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാത്രമല്ല വിവിധ കേസുകളിലായി ബുധനാഴ്ച ആറുപേരെ അറസ്റ്റ് ചെയ്തതായും മൂന്ന് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.
Also read: മംഗല്യ തടസം മാറാൻ പൗർണമി വ്രതം...
ഇതോടെ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് 2568 പേർക്കെതിരെ കേസെടുക്കുകയും 3236 പേര് അറസ്റ്റിലാവുകയും 1102 വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.