Police Officer Drown Death | വള്ളം മുങ്ങി പോലീസുകാരൻ മരിച്ച സംഭവം, അന്വേഷണം പ്രഖ്യാപിച്ചു
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്.
തിരുവനന്തപുരം: കൊലക്കേസ് പ്രതിയെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് ബാലു എന്ന ഉദ്യോഗസ്ഥൻ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. വർക്കല പോലീസാണ് കേസെടുത്തത്. കേസിന്റെ അന്വേഷണ ചുമതല വർക്കല ഡിവൈഎസ്പി നിയാസിനാണ്.
അതേസമയം ബാലുവിന്‍റെ നിര്യാണത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അനുശോചിച്ചു. സെപ്റ്റംബറില്‍ പരിശീലനം പൂര്‍ത്തിയാക്കി സേനയുടെ ഭാഗമായ ബാലു മികച്ച ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഡിജിപി ഫേസ്ബുക്കിൽ കുറിച്ചു.
പോത്തൻകോട് സുധീഷ് വധക്കേസിലെ പ്രതി ഒട്ടകം രാജേഷിനെ പിടിക്കാനെത്തിയ പോലീസ് സംഘത്തിന്റെ വള്ളമാണ് മറിഞ്ഞത്. വർക്കല സി.ഐ അടക്കം 3 ഉദ്യോഗസ്ഥർ വള്ളത്തിലുണ്ടായിരുന്നു. വള്ളക്കാരനും ഇവർക്കൊപ്പമുണ്ടായിരുന്നു. പനയിൽക്കടവ് പാലത്തിന് സമീപത്ത് വെച്ച് വള്ളം മുങ്ങുകയായിരുന്നു.
Also Read: ക്രിപ്റ്റോകറൻസി നിരോധനം, അനുകൂല നിലപാടുമായി ആർബിഐ
സിഐയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും രക്ഷപ്പെട്ടു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ബാലുവിനെ കണ്ടെത്താനായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എസ്എപി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനാണ് ആലപ്പുഴ സ്വദേശിയായ ബാലു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...