തിരുവനന്തപുരം:  പൂന്തുറയിൽ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ (നോർത്ത്) ജോലി ചെയ്തുവന്ന മദന കുമാർ എന്ന സിവിൽ പോലീസ് ഓഫീസറെയാണ് ഇന്ന്  തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഗർഭിണിയായ യുവതിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ഭർത്താവ് പിടിയിൽ!


 


ഇദ്ദേഹത്തെ  താമസിച്ചിരുന്ന പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ പൂന്തുറ പോലീസ് കോട്ടേഴ്സ് C2 വിൽ കെട്ടിത്തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടെത്തിയത്.  മദന കുമാർ പറശ്ശാല സ്വദേശിയാണ്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കമുണ്ടെന്നാണ്‌ റിപ്പോർട്ട്. മരണ കാരണം വ്യക്തമല്ല.  അഞ്ചു മാസമായി മദന കുമാർ കോട്ടേഴ്സിൽ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.  ഇതോടെ ജീവനൊടുക്കുന്ന പോലീസുകാരുടെ എണ്ണം കേരളത്തിൽ ഉയർന്നു വരികയാണ്.  നേരത്തെ അതായത് മാർച്ചിൽ ആലുവ ഈസ്റ്റ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ കെ.ആർ. ബാബുരാജിൻ്റെ മൃതദേഹം അങ്കമാലി പുളിയനത്തെ വീടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയിരുന്നു. അദ്ദേഹത്തിന് സ്‌പെഷ്യൽ ബ്രാഞ്ചിലെ ഏറെ നാളത്തെ സേവനത്തിന് ശേഷം ആലുവ ഈസ്റ്റ് സ്റ്റേഷനിലേക്ക് ലഭിച്ച സ്ഥല മാറ്റവുമായി പൊരുത്തപ്പെടാൻ കഴിയാത്തതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ട്.  


Also Read: ജൂലൈ മാസത്തിലെ ഭാഗ്യരാശികൾ ഇവരാണ്, ലഭിക്കും രാജകീയ നേട്ടങ്ങൾ!


 


ഇതിനിടയിൽ പോലീസ് സേനയിലെ അംഗങ്ങൾക്കിടയിൽ കൂടിവരുന്ന ആത്മഹത്യാ മരണങ്ങളുടെ അടിസ്ഥാനത്തിൽ മാനസിക ആഘാതവും മറ്റ് പ്രശ്നങ്ങളും നേരിടുന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ ഒരു സപ്പോർട്ട് ഗ്രൂപ്പ് ആരംഭിക്കുന്നതിനുള്ള നടപടി എറണാകുളം റൂറൽ ഡിവിഷൻ ആരംഭിച്ചിട്ടുണ്ട്.  കഴിഞ്ഞ ഒരു ആഴ്ചയായി ജോലി സമ്മർദം, കുടുംബം, സാമ്പത്തിക പ്രശ്നങ്ങൾ എന്നിവ കാരണം സംസ്ഥാനത്തുടനീളം അഞ്ച് പോലീസുകാർ ആത്മഹത്യ ചെയ്ത സമയത്താണ് ഇത്തരമൊരു സംരംഭം ഉയർന്നു വരുന്നത് എന്നത് ശ്രദ്ധേയം. കേരളത്തിൽ ഇത്തരത്തിലുള്ള ആദ്യത്തെ ചുവടുവയ്പ്പാണിത്. എറണാകുളം റൂറൽ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ ആശയത്തിൽ രൂപീകരിച്ച സപ്പോർട്ട് ഗ്രൂപ്പ്, അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ടിൻ്റെ മാർഗനിർദേശപ്രകാരമായിരിക്കും പ്രവർത്തിക്കുക. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.