കൊച്ചി: ഡ്യൂട്ടിക്കിടെ മദ്യപിച്ച രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. കൊച്ചി എആർ ക്യാമ്പിലെ പോലീസുകാരായ മേഘനാഥൻ, രാജേഷ് എന്നിവരെയാണ് സസ്പെന്റ് ചെയ്‍തത്. ഇവർ ഡ്യൂട്ടിക്കിടെ മദ്യപാനം നടത്തുന്നുണ്ടെന്ന വിവരം കൊച്ചി കമ്മിഷണർക്കും ഡിസിപിയ്ക്കും നേരത്തേ തന്നെ ലഭിച്ചിരുന്നു. ഈ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കമ്മിഷണറുടെയും ഡിസിപിയുടെയും നിർദേശപ്രകാരം ഈ പോലീസുകാരെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് മദ്യപിക്കുന്നതിനിടെ മേഘനാഥൻ, രാജേഷ് എന്നിവരെ കൈയ്യോടെ പിടികൂടിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജൂനിയർ ആർട്ടിസ്റ്റായി എത്തിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; കോട്ടയത്ത് മധ്യവയസ്കൻ അറസ്റ്റിൽ


കോട്ടയം : സിനിമാ ലോക്കേഷനിൽ എത്തിച്ച ജൂനിയർ ആർട്ടിസ്റ്റായ പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിക്ക് നേരെ ലൈംഗികാതിക്രമം. മധ്യവയസ്കനെ ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം.കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.


കോട്ടയത്തെ കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയിൽ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുവാൻ വേണ്ടി എത്തിച്ച പെൺക്കുട്ടിക്ക് നേരെയാണ് ക്രൂരമായ ലൈംഗിക പീഢനം ഉണ്ടായത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റുകളെ നൽകുന്നയാളാണ് പ്രതിയായ റെജി. ഷൂട്ടിങ്ങിനായി പോകും വഴി ഒഴിഞ്ഞ വീട്ടിൽ വച്ച് ഇയാൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് വിവരം.


അതേസമയം  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക്‌ 30 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും. വാടനപ്പിള്ളി സ്വദേശി രഞ്ജിത്തിനെ (29)യാണ്‌ പെൺകുട്ടിയെ വിവാഹ വാ​ഗ്ധാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ രണ്ട് വ്യത്യസ്ഥ കേസുകളിലായി കുന്നംകുളം ഫാസ്റ്റ്‌ ട്രാക്‌ സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. 


2016 ഏപ്രിൽ14നും, ഏപ്രിൽ 24നുമാണ്‌ കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്‌. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ഊട്ടിയിലെ ഹോട്ടൽമുറിയിലെത്തിച്ച്‌ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ പാവറട്ടി പോലീസ്‌ രജിസ്റ്റർ ചെയ്ത കേസിലും, വാടാനപ്പിള്ളിയിലെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മുളങ്കുന്നത്ത്‌ കാവിലെ ലോഡ്ജ്‌ മുറിയിൽ വച്ച്‌ പീഡിപ്പിച്ചെന്ന പരാതിയിൽ വാടാനപ്പിള്ളി പോലീസ്‌ രജിസ്റ്റർ ചെയ്ത കേസിലുമാണ്‌ വിധി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.