മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി പ്രാദേശിക നേതാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു
സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ
കാസർകോട്: കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി പ്രാദേശിക നേതാക്കളെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തു. ബിജെപി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് മണികണ്ഠ റൈ ഉൾപ്പെടെയുള്ളവരെയാണ് ഡിവൈഎസ്പി സതീശ് കുമാറിന്‍റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്.
സ്ഥാനാർഥിത്വം പിൻവലിക്കാൻ കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.സ്ഥാനാർഥിത്വം പിൻവലിക്കുന്നതിന് തലേദിവസം സുന്ദരയുമായി ഒരുമിച്ചുള്ള ഫോട്ടോ പുറത്തുവന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണസംഘം ചോദിച്ചറിഞ്ഞു. നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് മണികണ്ഠ റൈയെ ചോദ്യംചെയ്തത്.
ALSO READ: Manjeshwaram: കോഴ വിവാദത്തിൽ പി.െക സുരേഷ് കുമാറിൻറെ മൊഴി രേഖപ്പെടുത്തി
അന്വേഷണവുമായി സഹകരിക്കാൻ ബിജെപി. സംസ്ഥാന അധ്യക്ഷൻ തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മണികണ്ഠന്‍ ചോദ്യം ചെയ്യലിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ-പൊലീസ് ഗൂഢാലോചനയുടെ ഭാഗമാണ് ചോദ്യം ചെയ്യലെന്ന് ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് കെ ശ്രീകാന്ത് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.