കൊ​ച്ചി:  പോലീസിനെ വട്ടംകറക്കി സിപിഎം ആക്ടിവിസ്റ്റ് രഹന ഫാത്തിമ....!!


COMMERCIAL BREAK
SCROLL TO CONTINUE READING

മക്കളുടെ മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തിയ  രഹന ഫാത്തിമയെ  പോ​ക്സോ നി​യ​മ​പ്ര​കാ​രം അറസ്റ്റ് ചെയ്യാന്‍ പോലീസ് വീട്ടിലെത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം,  ലാപ്‌ടോപ്പ്, ബ്രഷ്,  ചായക്കൂട്ട് ​എന്നിവയുമായി പോലീസ് മടങ്ങി...!!


ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ മ​ക്ക​ളെ​ക്കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ക്കു​ക​യും അ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലായിരുന്നു  ര​ഹ്ന ഫാ​ത്തി​മ​യു​ടെ വീ​ട്ടി​ല്‍ പോ​ലീ​സ് റെ​യ്ഡ്. ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ നി​ര്‍​ദ്ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ര​ഹ്ന  സ്ഥ​ല​ത്തി​ല്ലാ​തിരുന്നതിനാല്‍  അ​റ​സ്റ്റ് ന​ട​ന്നി​ല്ല.


കു​ട്ടി​ക​ള്‍​ക്ക് മു​ന്നി​ലു​ള്ള ന​ഗ്ന​താ പ്ര​ദ​ര്‍​ശ​നം കൂ​ടി ഉ​ള്‍​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ പോ​ക്സോ നി​യ​മ​പ്ര​കാ​രം ര​ഹ്ന​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്ന് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ പോ​ലീ​സി​നോ​ട് നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി അ​ന്വേ​ഷ​ണം ന​ട​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്നു. 


പ​ന​ന്പ​ള്ളി​ന​ഗ​റി​ല്‍ ഇ​വ​ര്‍ താ​മ​സി​ക്കു​ന്ന ബി​എ​സ്‌എ​ന്‍​എ​ല്‍ ക്വാ​ര്‍​ട്ടേ​ഴ്സി​ലാ​ണ് ഉ​ച്ച​യോ​ടെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘം എത്തിയത്.  പോക്‌സോ ആക്‌ട്  (pocso act) സെക്ഷന്‍ 13, 14, 15 എന്നിവയും IT act പ്രകാരവുമാണ് കേസെടുത്തിട്ടുള്ളതെന്ന് ഇന്‍സ്‌പെക്ടര്‍ അനീഷ് പറഞ്ഞു. രഹന കോഴിക്കോട് സുഹൃത്തിന്‍റെ  വീട്ടിലാണ് ഉള്ളതെന്നും. തിരിച്ചെത്തുമ്പോള്‍  ഹാജരാകാന്‍ നിര്‍ദേശിച്ചെന്നും ഇന്‍സ്‌പെക്ടര്‍ കൂട്ടിച്ചേര്‍ത്തു. 


വീഡി​യോ പ്ര​ച​രി​പ്പി​ച്ച സം​ഭ​വം എ​റ​ണാ​കു​ളം സൈ​ബ​ര്‍​ഡോം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന്  IT act പ്രകാര൦  സൗ​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യാ​യി​രു​ന്നു.  


Also read: തന്‍റെ ന​ഗ്ന​ശ​രീ​ര​ത്തി​ല്‍ കു​ട്ടി​ക​ളെ കൊ​ണ്ട് ചി​ത്രം വ​ര​പ്പി​ച്ചു; ര​ഹ​ന ഫാ​ത്തി​മ​യ്ക്കെതിരെ കേസ്


സ്വ​ന്തം ന​ഗ്ന​ശ​രീ​രം മ​ക്ക​ള്‍​ക്ക് ചി​ത്രം വ​ര​യ്ക്കാ​ന്‍ വി​ട്ടു​ന​ല്‍​കി​യ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ര​ഹ്ന ഫാ​ത്തി​മ ത​ന്നെ​യാണ്  സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ​ങ്കു​വ​ച്ച​ത്. ബോഡി ആന്‍ഡ് പൊളിറ്റിക്‌സ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ്  ചെയ്തത്. ഇതിനെതിരെ  ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയും അഭിഭാഷകനായ എ. വി. അരുണ്‍ പ്രകാശ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.