മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വാൻ സ്വർണ്ണവേട്ട.  ഇവിടെ നിന്നും പിടികൂടിയത് 59 ലക്ഷം രൂപയുടെ സ്വര്‍ണമാണ്.  ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് പിടികൂടിയത്.  സംഭവത്തിൽ സ്വര്‍ണവുമായി വന്ന മലപ്പുറം വേങ്ങര സ്വദേശി ശംസുദ്ദീനെ പോലീസ് പിടികൂടിയിട്ടുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേർ തീകൊളുത്തി മരിച്ചനിലയിൽ! 


ശംസുദ്ദീൻ ജിദ്ദയില്‍ നിന്നും കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന 24 ക്യാരറ്റ് സ്വര്‍ണ ത്തോടൊപ്പമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാല് കാപ്സ്യൂളുകളായി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമനടത്തിയത്. ഇന്നലെ വൈകുന്നേരം സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് ജിദ്ദയില്‍ നിന്നും ഇയാള്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. 


Also Read: 30 വർഷത്തിന് ശേഷം സൂര്യനും ശനിയും കുംഭ രാശിയിൽ, ഈ രാശിക്കാരുടെ സമയം തെളിയും! 


 


കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തിറങ്ങിയ ശംസുദ്ദീനെ രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ സ്വര്‍ണമുണ്ടെന്ന കാര്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയിൽ  ഇയാളുടെ ശരീരത്തിൽ നിന്നും സ്വർണ്ണം കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം പോലീസ് കോടതിയില്‍ സമര്‍പ്പിക്കും. ഈ സ്വര്‍ണ കടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.