നെടുമ്പാശ്ശേരി: കസ്റ്റംസിനെ വെട്ടിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ഇവരെ വിമാനത്താവളത്തിനു പുറത്ത് നിന്നും പോലീസ് പിടികൂടുകയായിരുന്നു.  ദുബായില്‍നിന്ന് എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ സ്വര്‍ണ്ണവുമായി എത്തിയത്. യാത്രക്കാരനെയും ഇയാളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ യുവാവിനെയും പോലീസ് പിടികൂടുകയായിരുന്നു. ഇരിങ്ങാലക്കുട മുരിയാക്കാട്ടില്‍ വീട്ടില്‍ സൂരജ് (28), ഇയാളെ കൂട്ടിക്കൊണ്ടുപോകാനെത്തിയ മലപ്പുറം പൊന്നാനി കുട്ടിയമാക്കാനകത്ത് വീട്ടില്‍ മുഹമ്മദ് ഫൈസല്‍ റഹ്മാന്‍ (25) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; 100 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ


ക്യാപ്‌സൂള്‍ രൂപത്തിലാക്കി മലദ്വാരത്തിലൊളിപ്പിച്ചായിരുന്നു കടത്താന്‍ ശ്രമിച്ചത്. അത്തരത്തില്‍ 634 ഗ്രാം സ്വര്‍ണമാണ് സൂരജില്‍നിന്ന് പിടിച്ചത്. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് പ്രത്യേക പോലീസ് ടീമിനെ എയര്‍പോര്‍ട്ടിലും പരിസരത്തും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ടായിരുന്നു. വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ സംശയം തോന്നി എയ്ഡ് പോസ്റ്റില്‍ തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.


കോളേജ് വിദ്യാര്‍ഥിനിക്കൊപ്പമുള്ള സ്വകാര്യദൃശ്യം പുറത്ത്; 72-കാരന്‍ ആത്മഹത്യ ചെയ്തു


ഗുവാഹാട്ടി: കോളേജ് വിദ്യാര്‍ഥിനിക്കൊപ്പമുള്ള സ്വകാര്യദൃശ്യങ്ങള്‍ പുറത്തായതിനെ തുടര്‍ന്ന് 72-കാരന്‍ ആത്മഹത്യ ചെയ്തു. അസമിലെ ജോര്‍ഹട്ട് സ്വദേശിയാണ് സാമൂഹിക മാധ്യമങ്ങളിലും അശ്ലീല വെബ്സൈറ്റുകളിലും വീഡിയോ പ്രചരിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പ്രതിയായ കോളേജ് വിദ്യാര്‍ഥിനി ദര്‍ശന ബരാലി(22) ഉള്‍പ്പെടെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ സുഹൃത്തുക്കളാണ് പിടിയിലായ മറ്റ് രണ്ട് യുവാക്കള്‍. ഇത്തരത്തില്‍ അശ്ലീലവീഡിയോകള്‍ വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്ത് പണം ഉണ്ടാക്കുന്നതാണ് വിദ്യാര്‍ത്ഥിനിയുടെ രീതി എന്നാണ് പോലീസ് പറഞ്ഞത്. 


കോളേജ് വിദ്യാര്‍ഥിനിയായ ദര്‍ശന പ്രലോഭിപ്പിച്ച് ആത്മഹത്യ ചെയ്ത 72-കാരനെ വീട്ടിലെത്തിച്ച് സ്വകാര്യനിമിഷങ്ങള്‍ രഹസ്യമായി പകര്‍ത്തി റെക്കോഡ് ചെയ്യുകയായിരുന്നു. അവിവാഹിതനായ ഇയാളുമായി  യുവതി നേരത്തെ ബന്ധം സ്ഥാപിച്ചിരുന്നു. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി ഇയാളെ വീട്ടില്‍ വിളിച്ചു വരുത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പിന്നീട് അശ്ലീല വെബ്സൈറ്റുകളില്‍ അപ് ലോഡ് ചെയ്തത്. പിന്നാലെ സാമൂഹികമാധ്യമങ്ങളിലും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ 72-കാരന്‍ ജീവനൊടുക്കി.യുവതിയുടെ മറ്റുചില വീഡിയോകളും കഴിഞ്ഞദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ലീക്കായിരുന്നു. ഇയാളുടെ മരണത്തില്‍ യുവതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് കുടുംബവും നാട്ടുകാരും രംഗത്തെത്തിയിരുന്നു.


ഇതിന് പിന്നാലെയാണ് ദര്‍ശനയെയും സൂഹൃത്തുകളെയും പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ ലാപ്ടോപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ മൂന്നുദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.അതിനിടെ, തന്റെ രഹസ്യവീഡിയോ പകര്‍ത്തിയെന്ന് ആരോപിച്ച് ഒരു കോളേജ് വിദ്യാര്‍ഥിക്കെതിരേ ദര്‍ശന പരാതി നല്‍കിയിരുന്നു. എന്നാല്‍  കോളേജ് വിദ്യാര്‍ഥി കുറ്റം നിഷേധിച്ചു.  ദര്‍ശനയാണ് തന്നെ കെണിയില്‍പ്പെടുത്തിയതെന്നും വീഡിയോ പകര്‍ത്തിയത് യുവതി തന്നെയാണെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.