Suresh Gopi: ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി പൊലീസ്
ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഓ എൻഫോഴ്സ്മെന്റ് ഓഫീസറോട് അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. തൃശ്ശൂർ സിറ്റി പൊലീസാണ് അന്വേഷണം ആരംഭിച്ചത്. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് അന്വേഷണം. തൃശ്ശൂർ എസ്പി സുമേഷിന്റെ മൊഴി രേഖപ്പെടുത്തി.
മോട്ടോർ വാഹനവകുപ്പിന്റെ അന്വേഷണവും സുരേഷ് ഗോപിക്കെതിരെ നടക്കുന്നുണ്ട്. ഗതാഗത കമ്മീഷണർ തൃശ്ശൂർ ആർടിഓ എൻഫോഴ്സ്മെന്റ് ഓഫീസറോട് അന്വേഷണ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
Read Also: സംസ്ഥാനത്ത് വീണ്ടും മസ്തിഷകജ്വരം; രോഗം ബാധിച്ചത് പത്ത് വയസുകാരന്
ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നിറങ്ങിയത്. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നം കാരണമാണ് ആംബുലൻസ് ഉപയോഗിച്ചതെന്നാണ് ബിജെപി നോതക്കളുടെ വാദം.
പൂരനഗരിയിൽ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നു. പൂരം നിലച്ചയുടനെ സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചത് ദുരൂഹമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ് സുനിൽ കുമാർ ആരോപിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.