കോഴിക്കോട്: കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ടീച്ചര്‍മാര്‍ക്കെതിരെയുള്ള സൈബര്‍ ആക്രമണം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടികള്‍ക്ക് ക്ലാസെടുക്കാനെത്തിയ ടീച്ചറുടെ ഫോട്ടോ ഉപയോഗിച്ച് നിരവധി ഗ്രൂപ്പുകളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. 


ഈ സംഭവത്തില്‍ കേസെടുത്ത് അന്വേഷണ൦ ആര൦ഭിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. വിദ്യ പറഞ്ഞുതരുന്ന അധ്യാപകരെ അവഹേളിക്കുന്ന രീതിയിലാണ്‌ ഗ്രൂപ്പുകള്‍ ഉണ്ടാക്കിയിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്.


മുട്ടുകുത്തി പോലീസുകാര്‍ മാപ്പപേക്ഷിച്ചു‍, ആലിംഗനം ചെയ്ത് പ്രതിഷേധക്കാര്‍...


 


ക്ലാസെടുക്കുന്ന അധ്യാപകരെ കളിയാക്കിയുള്ള ട്രോളുകളും അശ്ലീല ചുവയുള്ള കമന്‍റുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു. ഇതിനു പിന്നാലെയാണ് അശ്ലീല ചുവയുള്ള പോസ്റ്റുകളും ഗ്രൂപ്പുകളും സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്. 


ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കുന്നതിന്‍റെ ഭാഗമായി മിട്ടു പൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞു നല്‍കിയ ശ്വേത ടീച്ചറായിരുന്നു ഇന്നലെ സമൂഹ മാധ്യമങ്ങളിലെ താരം.നിരവധി പേരാണ് ടീച്ചറെ ട്രോളി രംഗത്തെത്തിയത്. തന്നെ ട്രോളിയവര്‍ക്ക് നന്ദിയറിയിച്ച് ശ്വേത ടീച്ചര്‍ പിന്നീട് രംഗത്തെത്തിയിരുന്നു. 


ഇതാണ് മിയയുടെ അശ്വിന്‍, വിവാഹനിശ്ചയ ചിത്രങ്ങള്‍ പുറത്ത്....


 


എന്നാല്‍, അതിലും വലിയ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നത് മറ്റൊരു അധ്യാപികയ്ക്കാണ്. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് ക്ലാസെടുക്കാന്‍ നീല സാരിയില്‍ എത്തിയ ടീച്ചറെ 'ബ്ലൂ ടീച്ചര്‍' ആക്കിയായിരുന്നു സൈബര്‍ ആക്രമണം. 


'ബ്ലൂ ടീച്ചര്‍' എന്ന പേരില്‍ ഗ്രൂപ്പുകളുണ്ടാക്കി അതില്‍ അശ്ലീല ചുവയുള്ള കമന്‍റുകളും പോസ്റ്റുകളും ഇടുകയായിരുന്നു. ടീച്ചര്‍ ക്ലാസെടുക്കുന്ന വീഡിയോയുടെ സ്ക്രീന്‍ഷോട്ടുകള്‍ ഉപയോഗിച്ചായിരുന്നു ഗ്രൂപ്പുകള്‍.