ന്യൂഡൽഹി: ഡൽഹി മെട്രോയിലെ കോച്ചിൽ പരസ്യമായി ഒരാൾ സ്വയംഭോഗം ചെയ്യുന്നതായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിലെ ആളെ തിരിച്ചറിയാൻ ജനങ്ങളോട് സഹായം അഭ്യർഥിച്ച് ഡൽഹി പോലീസ്. ഡൽഹി മെട്രോയിൽ സീറ്റിലിരുന്ന് ഒരാൾ സ്വയംഭോഗം ചെയ്യുന്ന വൈറലായ വീഡിയോയിലെ ആളെ തിരിച്ചറിയാൻ ഡിസിപി പൊതുജനങ്ങളുടെ സഹായം തേടുന്നുവെന്നാണ് ഡിസിപി മെട്രോ ഡൽഹി ട്വിറ്റർ പേജിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ദിരാ​ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ  8750871326 എന്ന നമ്പറിലോ അല്ലെങ്കിൽ 1511 (കൺട്രോൾ റൂം) അല്ലെങ്കിൽ 112 (പോലീസ് ഹെൽപ്പ്‌ലൈൻ) എന്നീ നമ്പറുകളിലോ അറിയിക്കണമെന്നാണ് പോലീസ് അഭ്യർഥിച്ചിരിക്കുന്നത്. വിവരം നൽകുന്നയാളുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കുമെന്നും ട്വീറ്റിൽ വ്യക്തമാക്കുന്നു.



സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച വീഡിയോയിൽ, മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഇയാൾ സ്വയംഭോ​ഗം ചെയ്യുന്നതായി കാണിക്കുന്നു. മറ്റൊരു യാത്രക്കാരൻ റെക്കോർഡുചെയ്‌ത വീഡിയോയാണ് പുറത്ത് വന്നത്. ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്ന ഒരാൾ ഫോണിൽ എന്തോ കാണുന്നതും സ്വയംഭോഗം ചെയ്യുന്നതും ആണ് വീഡിയോയിൽ കാണുന്നത്.


അയാളുടെ സമീപത്തുള്ള മറ്റ് യാത്രക്കാർ വളരെ അസ്വസ്ഥരായി മാറിപ്പോകുന്നതായി കാണാം. സംഭവത്തിൽ പോലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 294 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. വീഡിയോയോട് പ്രതികരിച്ച ഡൽഹി വനിതാ കമ്മീഷൻ മേധാവി സ്വാതി മലിവാൾ ഇത് "തികച്ചും വെറുപ്പുളവാക്കുന്നതും അസുഖകരവുമാണ്" എന്ന് വിശേഷിപ്പിക്കുകയും പ്രതിക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു.


”ഡൽഹി മെട്രോയിൽ ഒരാൾ ലജ്ജയില്ലാതെ സ്വയംഭോഗം ചെയ്യുന്ന ഒരു വൈറൽ വീഡിയോ കാണാനിടയായി. ഇത് തികച്ചും വെറുപ്പുളവാക്കുന്നതും അസുഖകരവുമാണ്. ഈ ലജ്ജാകരമായ പ്രവൃത്തിക്കെതിരെ സാധ്യമായ കർശനമായ നടപടി ഉറപ്പാക്കാൻ ഡൽഹി പോലീസിനും ഡൽഹി മെട്രോയ്ക്കും നിർദേശം നൽകുന്നു. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡിഎംആർസി) യാത്രക്കാരോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ആവശ്യപ്പെട്ടു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.