കൊച്ചി: സഹപ്രവര്‍ത്തകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് പോലീസുകാരന്‍ ജീവനൊടുക്കി. കളമശ്ശേരി എംആര്‍ ക്യാമ്പിലെ ഡ്രൈവറായ ജോബി ദാസ് ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. 48 വയസായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഉച്ചയ്ക്ക് 2 മണിയോടെയാണ് ജോബി ദാസിനെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. സഹപ്രവർത്തകർക്കെതിരെ ​​ഗുരുതര ആരോപണങ്ങളാണ് ജോബിയുടെ കത്തിലുള്ളത്. ഇൻക്രിമെന്റുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് സഹപ്രവർത്തകർക്ക് എതിരെ ജോബി ഉന്നയിച്ചിരിക്കുന്നത്. 


ALSO READ: കൊല്ലത്ത് എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ


തന്റെ ശമ്പള വർധനവ് തടയാൻ ​ഗൂഢാലോചന നടന്നു എന്ന ​ഗുരുതര ആരോപണമാണ് ജോബിയുടെ കത്തിലുള്ളത്. ഇക്കാരണത്താൽ താൻ കുറച്ച് നാളുകളായി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നും കത്തിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയ്ക്ക് കാരണക്കാരായവരുടെ പേരുകളും കത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. തന്റെ മൃതദേഹം ഇവരെ കാണാൻ അനുവദിക്കരുതെന്നും ജോബി ആവശ്യപ്പെട്ടിട്ടുണ്ട്. 


തന്റെ ഇൻക്രിമെന്റ് മനപൂർവം കളഞ്ഞതാണെന്നും വലിയ കൊള്ളക്കാരുടെയും പിടിച്ചുപറിക്കാരുടെയുമൊന്നും ഒരൊറ്റ ഇന്‍ക്രിമെന്റും പോയിട്ടില്ലെന്നും ജോബി ആരോപിച്ചു. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല തന്റെ ഇന്‍ക്രിമെന്റ് കളഞ്ഞതെന്നും ഇനി ജീവിക്കണമെന്ന് ആ​ഗ്രഹമില്ലെന്നും കത്തിൽ പറയുന്നു. ഇതിന് പുറമെ, അമ്മയെ നന്നായി നോക്കണമെന്നും നന്നായി പഠിക്കണമെന്നും മക്കളോട് ജോബി ആവശ്യപ്പെട്ടിട്ടുമുണ്ട്. പോലീസില്‍ അല്ലാതെ ഏതെങ്കിലും നല്ല ജോലി നേടിയെടുക്കണമെന്ന നിർദ്ദേശവും മക്കൾക്ക് നൽകിയാണ് ജോബി ജീവനൊടുക്കിയിരിക്കുന്നത്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.