75 ആമത് കാൻസ് ഫിലിം ഫെസ്റ്റിവൽ കേന്ദ്ര വാർത്താ വിനിമയ മന്ത്രി അനുരാഗ് ധാക്കൂറിനോടൊപ്പം സന്ദർശിച്ച 11 അംഗ ഇന്ത്യൻ സംഘത്തിന്‍റെ ഭാഗമായിരുന്നു ചലച്ചിത്ര താരം പൂജ ഹെഗ്‍ഡെ. ലോക സിനിമയുടെ ആക്ഷൻ കിംഗ് ടോം ക്രൂസ് നായകനായ 'ടോപ്പ് ഗൺ: മാവെറിക്കിന്‍റെ' കാൻസ് ഫിലിം ഫെസ്റ്റിവലിന്‍റെ പ്രീമിയർ ഷോയിലാണ് പൂജ റെഡ് കാർപ്പറ്റിൽ എത്തുന്നത്. റെഡ് കാർപ്പറ്റിൽ എത്തുമ്പോള്‍ താരം അണിഞ്ഞിരുന്ന മനോഹരമായ പിങ്ക് വസ്ത്രം ആരാധകർക്കിടയിൽ വലിയ ചർച്ചാ വിഷയമായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിരവധി പേരാണ് പൂജയെ ഈ വസ്ത്രത്തിന്‍റെ പേരിൽ സാമൂഹിക മാധ്യമങ്ങൾ വഴി അഭിനന്ദിച്ചത്.  എന്നാൽ കാൻസ് ഫിലിം ഫെസ്റ്റിവൽ യാത്രക്കിടെ തന്‍റെ വസ്ത്രങ്ങളും മേക്കപ്പ് സാമഗ്രികളും നഷ്ടപ്പെട്ടു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൂജ ഹെഗ്ഡെ ഇപ്പോൾ മുന്നോട്ട് വന്നിരിക്കുകയാണ്. ഫിലിം ഫെസ്റ്റിവലിനെപ്പറ്റി ഒരു ദേശീയ മാധ്യമത്തിന് പൂജ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ഇന്ത്യയിൽ നിന്ന് എയർപോർട്ടിൽ ചെക്ക് ഇൻ ചെയ്യുന്നതിനിടയിലാണ് തന്‍റെ ബാഗുകൾ നഷ്ടപ്പെട്ടതെന്നും ഒരേയൊരു ബാഗ് മാത്രമാണ് ലഭിച്ചതെന്നും പൂജ ഹെഗ്ഡെ പറഞ്ഞു. 

Read Also: Keedam Review : സൈബർ ലോകത്തെ യാത്ര; രജിഷയുടെ മികച്ച പ്രകടനം; മികച്ച തിരക്കഥ ; കീടം റിവ്യൂ


ഭാഗ്യത്തിന് താൻ കയ്യിൽ കൊണ്ട് വന്ന ഹാന്‍റ് ബാഗിൽ തന്‍റെ ആഭരണങ്ങളെല്ലാം ഉണ്ടായിരുന്നതിനാൽ അവ മാത്രം നഷ്ടപ്പെട്ടില്ലെന്നും താരം വ്യക്തമാക്കി. ഫ്രാൻസിൽ എത്തിയ ശേഷം സാധനങ്ങൾ പരിശോധിച്ചപ്പോഴാണ് പൂജ ഹെഗ്‍ഡെയും ഒപ്പമുള്ളവരും ഈ കാര്യം അറിഞ്ഞത്. കാര്യം അറിഞ്ഞപ്പോൾ തന്നേക്കാൾ ആശങ്ക തന്‍റെ മാനേജർക്കായിരുന്നു എന്ന് താരം വെളിപ്പെടുത്തി. തന്‍റെ റെഡ് കാർപ്പറ്റിലെ അരങ്ങേറ്റം മുടങ്ങാതെ രക്ഷിച്ചത് തന്‍റെ കൂടെയുള്ള ടീം അംഗങ്ങളാണെന്നും അവർ വേഗം തന്നെ തനിക്ക് വേണ്ടി പുതിയ മേക്ക് അപ്പ്, ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങള്‍ സംഘടിപ്പിച്ച് സഞ്ചരിച്ചിരുന്ന കാറിൽ വച്ച്തന്നെ ഡ്രെസ്സിന്‍റെ ഫിറ്റിങ്ങ് ജോലികളും മറ്റ് ഒരുക്കങ്ങളുമെല്ലാം നടത്തിയത്കൊണ്ടാണ് കൃത്യ സമയത്ത് തന്നെ റെഡ് കാർപ്പറ്റിൽ തനിക്ക് എത്താൻ സാധിച്ചതെന്നും പൂജ ഹെഗ്ഡെ പറഞ്ഞു. 


അന്നത്തെ ദിവസം രാവിലെയോ ഉച്ചയ്ക്കോ താരവും ഒപ്പമുണ്ടായിരുന്നവരും ഭക്ഷണം കഴിച്ചിരുന്നില്ല. റെഡ് കാർപ്പറ്റിലെ അപ്പിയറൻസും ചലച്ചിത്രത്തിന്‍റെ പ്രദർശനവും എല്ലാം കഴിഞ്ഞ ശേഷം രാത്രിയാണ് തനിക്കും തന്‍റെ ടീം അംഗങ്ങൾക്കും ഭക്ഷണം കഴിക്കാൻ സാധിച്ചതെന്ന് പൂജ അഭിമുഖത്തിൽ പറഞ്ഞു. ഇത് കാരണം പൂജയുടെ ഹെയർ സ്റ്റൈലിസ്റ്റിന് ഭക്ഷ്യ വിഷബാധ ഉണ്ടായതായും താരം സൂചിപ്പിച്ചു. ആകെ തിരക്ക് പിടിച്ച ഒരു ദിവസമായിരുന്നു അതെങ്കിലും തന്‍റെ ടീം അംഗങ്ങളുടെ സഹായത്തോടെ കാൻസ് ഫിലിം ഫെസ്റ്റിവൽ വിജയകരമായി സന്ദർശിക്കാൻ സാധിച്ചതായി പൂജ വ്യക്തമാക്കി.

 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ