കോഴിക്കോട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് കാരണം കാണിക്കല്‍ നോട്ടീസ്. സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിലാണ് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം നൽകിയിട്ടുള്ളത്. സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സസ്പെൻഷനിലായ മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെയും കൂടുതൽ നടപടിയുണ്ടായേക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്. ഗവർണർ നിയമിച്ച കമ്മീഷൻ റിപ്പോർട്ടിലെ ഉള്ളടക്കം വിസിക്ക് കൈമാറിയിട്ടുണ്ട്. 45 ദിവസത്തിനകം മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ എന്ത് നടപടി എടുത്തെന്ന് അറിയിക്കണമെന്നാണ് നിർദേശം. റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിക്കാൻ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ വിലയിരുത്തൽ മാനേജ്മെന്റ് കൗൺസിലിൽ വെയ്ക്കും. 


Crime News: സ്വകാര്യ പ്രസിൽ നിന്നും പണം തട്ടിയെടുത്തു; സെയിൽസ് മാനേജർക്കെതിരെ കേസ്


തിരുവനന്തപുരം: സ്വകാര്യ പ്രസില്‍ നിന്നും പണം തട്ടിയെടുത്ത സെയില്‍സ് മാനേജര്‍ക്കെതിരെ കേസെടുത്ത് തമ്പാനൂര്‍ പോലീസ്. തിരുവനന്തപുരം ഗാന്ധാരി അമ്മന്‍ കോവിലിന് സമീപം പ്രവൃത്തിക്കുന്ന ഓറഞ്ച് പ്രിന്റേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണ് മുന്‍ സെയില്‍ മാനേജരായ പത്തനംതിട്ട സ്വദേശി ബാസ്റ്റിന്‍ പണം തട്ടിയതെന്ന് പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. 


ഇയാൾ കണക്കുകളില്‍ കൃത്രിമം കാണിച്ച് ഒന്നര കോടിയോളം രൂപ തട്ടിയെടുത്തതായിട്ടാണ് പരാതിയിൽ പറയുന്നത്.  നല്ല രീതിയില്‍ പ്രവൃത്തിക്കുന്ന ഈ സ്ഥാപനത്തിലേക്ക് വര്‍ക്ക് ഓര്‍ഡുകള്‍ ധാരാളം എത്തിയിരുന്നു. പ്രിന്റിംഗിന് എത്തിയിരുന്നവരില്‍ നിന്നും പണം വാങ്ങിയിരുന്നതെല്ലാം സെയില്‍സ് മാനേജറായ ബാസ്റ്റിനാണ്. ഒരുപാട് പ്രിന്റിംഗ് വര്‍ക്കുകള്‍ വരുന്നുണ്ടെങ്കിലും സ്ഥാപനത്തിന്റെ പോക്ക് നഷ്ടത്തിലേക്ക് പോകുകയായിരുന്നു. ഉമകള്‍ ഓഡിറ്റ് നടത്തിയിട്ടുപോലും നഷ്ടം എങ്ങനെയാണെന്ന് കണ്ടെത്താണ് കഴിഞ്ഞില്ല. 


ഇതിനിടയിലാണ് സെയില്‍സ് മാനേജര്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം നേരിട്ട് വാങ്ങിയതായി ചില ഇടപാടുകാരില്‍ നിന്നും വിവരം ലഭിച്ചത്. സെയില്‍സ് മാനേജര്‍ക്ക് ബാങ്ക് അക്കൗണ്ട് എടുത്തു നല്‍കിയത് കമ്പനിയായിരുന്നു. ഈ അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് കോടികളുടെ ഇടപാട് നടന്നിട്ടുള്ളതായി കണ്ടെത്തിയത്.


ഇയാൾ കമ്പ്യൂട്ടറില്‍ അതിവിദഗ്ദമായി ഓഡറിലെ കണക്കും കമ്പനിലേക്ക് വന്ന തുകയിലും കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് ഓറഞ്ച് പ്രസ് ഡയറക്ടര്‍ സജിത് പറഞ്ഞു.  ഉടമകൾ ആദ്യം പരാതി നൽകിയത് പൂന്തുറ പോലീസിലാണ്.  ഒടുവിൽ പണം എടുത്ത കാര്യം സമ്മതിച്ച മാനേജര്‍ തിരികെ നല്‍കാമെന്നും വാഗ്ദാനം നല്‍കിയെന്ന് ഉടമകള്‍ പറഞ്ഞു. മെയ് മാസം പണം തിരികെ നല്‍കുമെന്നായിരുന്നു ധാരണ എങ്കിലും പറഞ്ഞ തീയതി കഴിഞ്ഞ് രണ്ടുമാസം കഴിഞ്ഞിട്ടും പണം ലഭിക്കാത്തിനാലാണ് ഉടമകള്‍ തമ്പാനൂര്‍ പോലീസില്‍ വീണ്ടും പരാതി നല്‍കിയത്. 


കേസ് അന്വേഷണം തുടങ്ങിയ പോലീസ് സാമ്പത്തിക തട്ടിപ്പ് നടന്നതിന് തെളിവ് ലഭിച്ചതായും പറഞ്ഞു. പ്രതിയായ ബാസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരിക്കുകയാണെന്നാണ് റിപ്പോർട്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.