കൊച്ചി: വികസന ഫണ്ട് വിനിയോഗിക്കുന്നതില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലായ തൃക്കാക്കര നഗരസഭയ്ക്ക് മന്ത്രി കെ.ടി ജലീലിന്‍റെ രൂക്ഷ വിമര്‍ശനം.പല റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുന്ന കാര്യത്തില്‍ വലിയ കാലതാമസമാണ് നഗരസഭ വരുത്തുന്നതെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

2017 നവംബര്‍ 17 വരെയുള്ള റിപ്പോര്‍ട്ട് പുറത്തു വന്നപ്പോള്‍ പദ്ദതി ചെലവിന്‍റെ കാര്യത്തില്‍ നഗരസഭകളില്‍ ഏറ്റവും പിന്നിലാണ് തൃക്കാക്കര നഗരസഭ. നഗരസഭ സെക്രട്ടറിയും വൈസ് ചെയര്‍പേഴ്‌സണും പങ്കെടുത്ത് അവലോകന യോഗത്തില്‍ നഗരസഭയുടെ പ്രവര്‍ത്തനം വിലയിരുത്തി. 


മുന്‍വര്‍ഷം അവസാന ഏഴു ദിവസം കൊണ്ടാണ് 60% എക്‌സ്‌പെന്‍ഡിച്ചര്‍ പൂര്‍ത്തീകരിച്ചതെന്നും ഹോട്ടലില്‍ മുറിയെടുത്ത് ബില്ലുകള്‍ എഴുതി തീര്‍ക്കുകയായിരുന്നില്ലേയെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി ചോദിച്ചു. സംസ്ഥാനത്ത് തനത് ഫണ്ട് കൊണ്ട് സമ്പന്നമായ നഗരമാണ് തൃക്കാക്കര. എന്നിട്ടും പദ്ധതി നിര്‍വഹണത്തില്‍ ഏറെ പിന്നിലും. പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലും ഏറെ പിന്നിലാണെന്നും വിമര്‍ശനമുയര്‍ന്നു. ഹോട്ടലില്‍ ഇരുന്ന് ബില്ലുകളെഴുതുന്ന പതിവ് ഇനിയുണ്ടാകരുതെന്നും മന്ത്രി താക്കീത് ചെയ്തു.