Poovar Si| മൂത്രം ഒഴിക്കാൻ ഇറങ്ങിയാളെ മർദ്ദിച്ചു, പൂവാർ എസ്.ഐ.ക്ക് സസ്പെൻഷൻ
സംഭവം ഞയാറാഴ്ച രാവിലെ 11-ന് പൂവാർ പെട്രോൾ പമ്പിന് സമീപമായിരുന്നു
തിരുവനന്തപുരം: യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പൂവാർ എസ്.ഐ.എയെ സസ്പെൻഡ് ചെയ്തു. പൂവാർ സ്റ്റേഷനിലെ എസ്.ഐ സനലിനെയാണ് സസ്പെൻഡ് ചെയ്തത്. കല്ലിംഗവിളാകം സ്വദേശി സുധീർഖാൻ(35) മർദ്ദനമേറ്റത്. റൂറൽ എസ്.പി.യുടേതാണ് എസ്.ഐയെ സസ്പെൻഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ്.
സംഭവം ഞയാറാഴ്ച രാവിലെ 11-ന് പൂവാർ പെട്രോൾ പമ്പിന് സമീപമായിരുന്നു. ഡ്രൈവറായ സുധീർ തൻറെ രോഗിയായ ഭാര്യയെ അവരുടെ വീട്ടിലേക്ക് ബസ് കയറ്റി വിട്ട് പിന്നീട് പൂവാർ പെട്രോൾ പമ്പിൽ എത്തി ഇന്ധനം നിറക്കുകയായിരുന്നു. പിന്നീട് പുറത്തിറങ്ങി പമ്പിന് സമീപം വശത്തേക്ക് ബൈക്ക് നിറുത്തി മൂത്രമൊഴിക്കാൻ ഇറങ്ങിയ സുധീറിനെ ഇതുവഴി ജീപ്പിൽ വന്ന പൂവാർ എസ്.ഐ സനലും സംഘവും തടഞ്ഞു നിറുത്തി ചോദ്യം ചെയ്തു.
അതേസമയം വിഷയത്തിൽ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സംസ്ഥാന പൊലീസ് മേധാവി, പൊലീസ് കംപ്ലൈൻറ്റ് അതോറിറ്റി എന്നിവർക്ക് ബന്ധുക്കൾ അടക്കം പരാതി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...