ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ പ്രാദേശിക സമയം 9.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2 മണി) ബെനഡിക്ട് പതിനാറാമന്റെ കബറടക്ക ശുശ്രൂഷകൾ ആരംഭിക്കും. സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടക്കുന്ന ചടങ്ങുകൾക്ക് ഫ്രാൻസിസ് മാർപാപ്പയാകും  മുഖ്യകാർമികത്വം വഹിക്കുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ പങ്കെടുക്കും. കേരള കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ കർദിനാൾ ബസേലിയോസ് ക്ലീമിസും സിറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ ജോർജ് ആലഞ്ചേരിയും ചടങ്ങിൽ  സംബന്ധിക്കും. ബെനഡിക്ട് പാപ്പായുടെ താൽപര്യപ്രകാരം ചടങ്ങുകളെല്ലാം ലളിതമായിരിക്കുമെന്ന് വത്തിക്കാൻ അറിയിച്ചു. 


തിങ്കളാഴ്ച മുതൽ സെയ്ന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ പൊതുദർശനത്തിനു വെച്ചിരിക്കുന്ന ഭൗതികദേഹത്തിൽ ലക്ഷങ്ങളാണ്  ആദരാഞ്ജലിയർപ്പിച്ചത്. ബുധനാഴ്ചമാത്രം 1.30 ലക്ഷത്തിലേറെപ്പേരാണ് സെയ്ന്റ് പീറ്റേഴ്‌സ് ചത്വരത്തിലെത്തിയത്. ഡിസംബർ 31ന് രാവിലെ 9.34 ഓടെ വത്തിക്കാനിലെ മാറ്റെര്‍ എസ്‌ക്ലേഷ്യ ആശ്രമത്തില്‍ വെച്ചായിരുന്നു മാർപാപ്പയുടെ അന്ത്യം.


ജോണ്‍ പോളള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പിന്‍ഗാമിയായി 2005ലാണ് സ്ഥാനമേല്‍ക്കുന്നത്. അനാരോഗ്യം മൂലം 2013ലായിരുന്നു അദ്ദേഹം സ്ഥാന ത്യാഗം ചെയ്തത്.  തുടര്‍ന്ന് പോപ്പ് എമിരെറ്റിസ് എന്ന പദവിയില്‍ വത്തിക്കാന്‍ ഗാര്‍ഡന്‍സിലെ വസതിയില്‍ വിശ്രമ ജീവിതത്തിലായിരുന്നു. ആറുനൂറ്റാണ്ടുകള്‍ക്കുള്ളില്‍ സ്ഥാന ത്യാഗം ചെയ്യുന്ന ആദ്യ മാര്‍പാപ്പയാണ് അദ്ദേഹം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.