സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യത്തിന് ഉണ്ടായിരുന്ന ക്ഷാമം തീരുന്നുവെന്ന് റിപ്പോർട്ട്. ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരം അവസാനിപ്പിച്ചതോടെ ഏതാനും ദിവസത്തിനുള്ളില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ വില്‍പ്പനയ്‌ക്കെത്തുമെന്നും സൂചനയുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വിറ്റുവരവു നികുതി (ടേണ്‍ ഓവര്‍ ടാക്‌സ്) എടുത്തുകളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ഡിസ്റ്റിലറി ഉടമകള്‍ നിസ്സഹകരണ സമരത്തില്‍നിന്നു പിന്‍മാറിയത്. സംസ്ഥാനത്തെ ഡിസ്റ്റിലറികളില്‍നിന്നു മാത്രം പിരിക്കുന്ന അഞ്ചു ശതമാനം നികുതിയാണ് ടേണ്‍ ഓവര്‍ ടാക്‌സ് ആയി കണക്കാക്കുന്നത്. എന്നാൽ  ഇതു വിവേചനപരമാണെന്നാണ് ഡിസ്റ്റിലറി ഉടമകള്‍ പറയുന്നത്. 


ടേണ്‍ ഓവര്‍ ടാക്‌സ് പിന്‍വലിച്ചുകൊണ്ട് അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഇതോടെ സംസ്ഥാനത്തിനകത്തും പുറത്തും ഉത്പാദിപ്പിക്കുന്ന മദ്യത്തിന് ഒരേ നികുതി പ്രാബല്യത്തില്‍ വരും. 


ഡിസ്റ്റിലറികള്‍ നിസ്സഹകരണ സമരം തുടങ്ങിയതോടെ ഏതാനും ആഴ്ചയായി ഔട്ട്‌ലെറ്റുകളില്‍ വില കുറഞ്ഞ മദ്യം ലഭ്യമായിരുന്നില്ല.  അനുകൂല നടപടി ഉണ്ടായില്ലെങ്കില്‍ വില കുറഞ്ഞ ബ്രാന്‍ഡുകള്‍ പൂര്‍ണമായും നിര്‍ത്തലാക്കും എന്നായിരുന്നു ഡിസ്റ്റിലറി ഉടമകൾ മുന്നറിയിപ്പ് നൽകിയിരുന്നത്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ