കണ്ണൂരിൽ വാഹനങ്ങൾക്ക് നേരെ ബോംബേറ്,കെഎസ്ആർടിസി ബസുകൾ തകർത്തു-ഹർത്താൽ ആദ്യ മണിക്കൂറിൽ
ലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെ കല്ലേറുണ്ടായി
തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് ആഘ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. ആദ്യ മണിക്കൂറിൽ വ്യാപകമായ അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്നത്.കണ്ണൂർ ഉളിയിൽ നരയൻപാറയിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബെറിഞ്ഞു.പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.
ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തലശ്ശേരിയിൽ നിന്നും ഇരിട്ടിയിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെ കല്ലേറുണ്ടായി.വളപട്ടണം പാലത്തിന് സമീപം മൂകാംബികയിലേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിന് നേരെയും കല്ലേറുണ്ടായി.വയനാട് നലാം മൈൽ പീച്ചങ്കോട് ഹർത്താൽ അനുകൂലികൾ കാറിനും ട്രക്കിനും കല്ലെറിഞ്ഞു
ഇരു വാഹനങ്ങളുടെയും ചില്ലുകൾ തകർന്നു ആർക്കും പരിക്കില്ല.പോത്തൻകോട് മഞ്ഞ മലയിൽ കടയിൽ കയറിയ ഹർത്താൽ അനുകൂലികൾ പഴക്കുലകൾ വലിച്ചെറിഞ്ഞു.15 പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്.ഒരാൾ കസ്റ്റഡിയിൽ. പന്തളത്ത് കെഎസ്ആർടിസി ബസിന് നേരെ കല്ലേറുണ്ടായി. ബസിൻറെ മുൻ വശത്തെ ചില്ല് തകർന്നു.ആലപ്പുഴ വളഞ്ഞവഴിയിൽ വാഹനങ്ങൾക്ക് നേരെ കല്ലേറ്
രണ്ട് കെഎസ്ആർടിസി ബസുകൾ, ടാങ്കർ ലോറി, ട്രെയിലർ ലോറി, കാർ എന്നിവയുടെ ചില്ല് തകർന്നു കാട്ടാക്കടയിൽ ഹർത്താൽ അനുകൂലുകൾ കെഎസ്ആർടിസി ബസ്സുകൾ തടഞ്ഞു. പലയിടത്തും വ്യാപകമായ അക്രമമാണ് ഹർത്താൽ അനുകൂലികൾ നടത്തിയത്. പോലീസ് കർശനമായ നടപടി എടുക്കുമെന്ന് അറിയിപ്പുണ്ടായിട്ടും ഫലമുണ്ടായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...