തിരുവനന്തപുരം : കുട്ടിയെ ഉപയോഗിച്ച് വിദ്വേഷ മുദ്രവാക്യം വിളിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെയുള്ള പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പിഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘര്‍ഷം. പ്രവർത്തകർക്കെതിരെ പോലീസ് കണ്ണീർ വാതകവും ജല പീരങ്കിയും പ്രയോഗിച്ചു. സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ജൂൺ ആറ് രാവിലെ 11 മണിയോട് കൂടിയായി തിരുവനന്തപുരത്തെ  കിഴക്കേകോട്ടയില്‍ നിന്നും മാർച്ച് ആരംഭിച്ചത്. മാർച്ച് ദേവസ്വം ബോർഡ് ജംഷനിൽ പോലീസ് തടഞ്ഞു. ബാരിക്കേഡ് പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പോലീസിന് നേരെ കുപ്പി വടിയും വലിച്ചെറിയാൻ തുടങ്ങിയതോടെ ഇവർക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചു. എന്നിട്ടും സംഘർഷം തുടര്‍ന്ന സാഹചര്യത്തിലാണ് പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചത്.


ALSO READ : Popular Front March: കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യം വിളിയിലെ പോലീസ് നടപടിയിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്


സംഘർഷത്തിൽ 6 പ്രവർത്തകർക്ക് പരിക്കേറ്റു. രണ്ട് മണിക്കൂറോളമാണ് സഥലത്ത് സംഘർഷാവസ്ഥ തുടര്‍ന്നത്. ദേവസ്വം ബോർഡ് ജംഷനിൽ ഗതാഗതം പൂർണ്ണമായും തടസ്സപെട്ടു. പോപ്പൂലര്‍ ഫ്രണ്ട് സംസ്ഥാന നേതാക്കളടക്കം മാർ‌ച്ചില്‍ പങ്കെടുത്തു. സംഘടനാ നേതാക്കളെ കള്ളക്കേസിൽ കുടുക്കി ജയിലിലടക്കുകയാണ് മർച്ചില്‍ നേതാക്കൾ ആരോപിച്ചു.


ആലപ്പുഴയിലെ വിദ്വേഷം മുദ്രാവക്യം


മെയ് 21ന് ആലപ്പുഴയിൽ വെച്ച് നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെയാണ് പ്രായപൂർത്തിയാകാത്ത കുട്ടി വിദ്വേഷ മുദ്രവാക്യം വിളിക്കുന്നത്. മറ്റ് മതവിശ്വാസികളെ ഭയപ്പെടുത്തും വിധത്തിലുള്ള മുദ്രവാക്യമാണ് കുട്ടി റാലിക്കിടെ വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയും ചെയ്തു. പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ മാതാപിതാക്കൾ ഉൾപ്പെടെയുള്ള പിഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുക്കകയും ചെയ്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.