കേരളത്തിലെ പ്രമുഖരെ വധിക്കാൻ ലക്ഷ്യമിട്ടു; പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്കെതിരെ എൻഐഎ
റെയ്ഡിനിടെ പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ ഗൂഢാലോചന നടത്തിയതിന് തെളിവാണ്.
കൊച്ചി: കേരളത്തിലെ പ്രമുഖരെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിട്ടതായി എൻഐഎ റിപ്പോർട്ട. റെയ്ഡിന് പിന്നാലെ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് എൻഐഎയുടെ വെളിപ്പെടുത്തൽ. എൻഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവര്‍ത്തകരെയും ഏഴു ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. എൻഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ നടപടി. അതേസമയം പ്രതികൾ കോടതിയിൽ ഹാജരാക്കിയപ്പോൾ മുദ്രാവാക്യം വിളിച്ചതിന് കോടതി താക്കീത് നൽകി. പ്രതികളെ വിലങ്ങണിയിച്ച് കൊണ്ടുവന്ന പോലീസിനയും കോടതി വിമർശിച്ചു. പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാൻ മതിയായ കാരണം വേണമെന്നാമ് കോടതി വ്യക്തമാക്കിയത്.
റെയ്ഡിനിടെ പ്രതികളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയ രേഖകള്‍ ഗൂഢാലോചന നടത്തിയതിന് തെളിവാണ്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. ഇന്ത്യയില്‍ ഇസ്‍ലാമിക ഭരണം സ്ഥാപിക്കാന്‍ പ്രതികള്‍ ശ്രമിച്ചെന്നും എൻഐഎ കസ്റ്റഡി അപേക്ഷയില്‍ പറയുന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കോടതിയിൽ വ്യക്തമാക്കിയത്. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചിരുന്നു. ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് അടക്കം ഇവർ തയാറാക്കിയിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബിഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന് ഇഡി വെളിപ്പെടുത്തി. കേരളത്തിൽ നിന്ന് അറസ്റ്റിലായ കണ്ണൂർ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലർ ഫ്രണ്ട് നേതാവിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂലൈ 12ന് ബിഹാറിലെ പട്നയിൽ നടന്ന റാലിയിലാണ് പ്രധാനമന്ത്രിയെ ആക്രമിക്കാൻ പോപ്പുലർ ഫ്രണ്ടിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...