POSCO Case:ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു; ഫിസിയോതെറാപ്പിസ്റ്റിന് 44 വർഷം കഠിന തടവ്
POSCO Case: പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.
ഭിന്നശേഷിക്കാരിയായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ചികിത്സക്കിടെ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് 44 വർഷ കഠിന തടവും 8.5 ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതി ജഡ്ജി എംപി ഷിബുവാണ് ശിക്ഷ വിധിച്ചത്.
2019ലാണ് സംഭവം. പെണ്‍കുട്ടിയെ രക്ഷകര്‍ത്താക്കള്‍ തിരുവനന്തപുരത്തെ ഒരു പ്രമുഖ ആശുപത്രിയില്‍ ഫിസിയോതെറാപ്പിക്കായി കൊണ്ടുപോയിരുന്നു. അന്ന് അവിടെ ജോലി ചെയ്യുകയായിരുന്ന ഷിനോജ്, കുട്ടിയെ വീട്ടില്‍ ചെന്ന് ചികിത്സിക്കാന്‍ തയാറാണെന്നു പറയുകയും പിന്നീട് വീട്ടിലെത്തി ചികിത്സയെന്ന വ്യാജേന കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.
കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ രക്ഷകര്‍ത്താക്കള്‍ കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. പരസഹായം ഇല്ലാതെ എഴുന്നേറ്റു നടക്കാന്‍ സാധിക്കാത്ത കുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്.ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. അനിൽകുമാർ അന്വേഷണം നടത്തി കുറ്റപത്രം ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ. അജിത്ത് പ്രസാദ്, അഭിഭാഷക വി.സി ബിന്ദു എന്നിവർ ഹാജരായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.