സമ്പൂർണ്ണ ലോക്ഡൗൺ പിൻവലിക്കുമോ? കൊവിഡ് അവലോകന യോഗം ഇന്ന്
സംസ്ഥാനത്ത് ലോക്ഡൗൺ ഒഴിവാക്കിയേക്കാം. അതിനുള്ള സൂചന മുഖ്യമന്ത്രി നൽകിയതായി റിപ്പോർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗൺ ഒഴിവാക്കിയേക്കാം. അതിനുള്ള സൂചന മുഖ്യമന്ത്രി നൽകിയതായി റിപ്പോർട്ട്. കൊവിഡ് രോഗവ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് കൂടുതല്‍ ഇളവുകള്‍ക്ക് വാതിൽ തുറക്കുന്നത്.
ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേരുന്ന കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനിക്കും. അതുപോലെ രാത്രി കര്‍ഫ്യൂ (Kerala Night Curfew) ഒഴിവാക്കണമെന്ന ആവശ്യങ്ങളും സര്‍ക്കാര്‍ പരിഗണിക്കാൻ സാധ്യതയുണ്ട്.
Also Read: Kerala Night Curfew|ഇന്ന് മുതൽ രാത്രി കർഫ്യൂ, ഇളവുകൾ എല്ലാം ഇങ്ങിനെ, നിയന്ത്രണം ലംഘിച്ചാൽ കർശന നടപടി
പ്രതിദിന രോഗികളുടെ (Covid19) എണ്ണം സംസ്ഥാനത്ത് വർദ്ധിക്കുമ്പോഴും ആശങ്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് ആരോഗ്യവകുപ്പ് നല്‍കുന്നത്. ഇതിന്റ് അടിസ്ഥാനത്തിലാണ് ഇന്ന് കൊവിഡ് അവലോകന യോഗം ചേരുന്നത്. ഇന്നത്തെ യോഗത്തിൽ ദേശീയ അന്തര്‍ദേശീയ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ പരിശോധിക്കും.
കൂടാതെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് പരിശോധിക്കാനുള്ള വിദഗ്ധ സമിതി രൂപീകരിക്കുന്നതും യോഗത്തിലിന്ന് ചർച്ച ചെയ്യും. അതേസമയം സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം രൂക്ഷമാകയാണ്. വിവിധ ജില്ലകളില്‍ വാക്‌സിനേഷന്‍ (Vaccination) മുടങ്ങിയേക്കുമെന്നും സൂചനയുണ്ട്.
ഇതിനിടയിൽ പ്ലസ് വൺ പരീക്ഷാ നടത്തിപ്പിനെക്കുറിച്ചുള്ള കേസ് പരിഗണിക്കുമ്പോള്‍ സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിലെ ആശങ്ക സുപ്രീംകോടതി അറിയിച്ചിരുന്നു. അതുകൊണ്ട് ഞായറാഴ്ച ലോക്ഡൗൺ പിൻവലിക്കുന്നതുൾപ്പടെ കൂടുതൽ ഇളവുകളിലേക്ക് ഇപ്പോൾ പോകാനുള്ള സാധ്യത കുറവാണെന്നും റിപ്പോർട്ടുകളുണ്ട്.
സംസ്ഥാനത്ത് ലോക്ഡൗൺ ഏർപ്പെടുത്തുന്നത് സാമ്പത്തിക മേഖലയിൽ അടക്കം ഉണ്ടാക്കുന്ന പ്രതിസന്ധി വലുതാണ്. എന്തായാലും ഇന്നത്തെ അവലോകന യോഗം കഴിയുമ്പോൾ ശരിക്കുള്ള തീരുമാനം അറിയാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...