കൊച്ചി: പ്രതിപക്ഷ നേതാവ്‌  വി ഡി സതീശനെതിരെ പോസ്റ്റര്‍ പ്രതിഷേധം. വി ഡി സതീശൻ ഗ്രൂപ്പ് കളി അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടുള്ള  പോസ്റ്ററുകളാണ്‌  എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ പതിച്ചിട്ടുള്ളത്‌.


COMMERCIAL BREAK
SCROLL TO CONTINUE READING

വി ഡി സതീശൻ കോൺഗ്രസ്സിനെ നശിപ്പിക്കുന്ന അഭിനവ തുഗ്ലക്. സതീശന്റെ കോൺഗ്രസ് വഞ്ചനയും കള്ളക്കളിയും തിരിച്ചറിയുക. മുതിര്‍ന്ന നേതാക്കളെ അവഗണിക്കരുതെന്നും പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡിസിസി. അധ്യക്ഷ പട്ടിക സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് വി ഡി  സതീശനെതിരേയും പോസ്റ്റര്‍ പ്രതിഷേധം.


ALSO READ: Muttil Tree Felling Case: മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമം, ഉദ്യോഗസ്ഥനെതിരെ ഗുരുതര കണ്ടെത്തലുകൾ


കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ ജീവിതം ഹോമിച്ച ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, വി എം സുധീരന്‍ എന്നീ മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്ന വി ഡി സതീശന്റെ പൊയ്‌മുഖം തിരിച്ചറിയുക, ഗ്രൂപ്പ് ഇല്ലായെന്ന കോണ്‍ഗ്രസുകാരെ തെറ്റിദ്ധരിപ്പിച്ച് പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്ന വി ഡി സതീശന്‍, ജില്ലയില്‍ കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടാലും വേണ്ടില്ല, തന്റെ ഗ്രൂപ്പുകാരന്‍ തന്നെ ജില്ലാ കോണ്‍ഗ്രസ് പ്രസിഡണ്ടാക്കാന്‍ താല്‍പര്യപ്പെടുന്ന വി ഡി  സതീശന്‍ തുടങ്ങിയ  പോസ്റ്ററുകളാണ്‌ പതിച്ചിട്ടുള്ളത്‌.


ALSO READ: Muttil tree robbery case; അന്വേഷണം അട്ടിമറിക്കാൻ പ്രതികളും സാജനും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ രേഖകൾ പുറത്ത്


ഡി.സി.സി അധ്യക്ഷൻമാരെ തീരുമാനിക്കുന്നതിലുണ്ടായ വിവാദങ്ങളാണ് പുതിയ സംഭവങ്ങൾക്ക് കോൺഗ്രസ്സിൽ തുടക്കമിട്ടത്. വലിയ പ്രതിഷേധമാണ് ഇതിനെതിരെ വിവിധ ഗ്രൂപ്പുകൾ പരസ്യമായും അല്ലാതെയും ഉയർത്തിയത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.