കൊല്ലപ്പെട്ട മവോയോസ്റ്റുകളുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും
കാടിനകത്ത് മാവോയിസ്റ്റുകൾ തങ്ങാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡും സാധനങ്ങളും തണ്ടർബോൾട്ട് കണ്ടെത്തി. ഏറ്റുമുട്ടൽ നടന്ന പരിസരത്ത് മൂന്നുപേർ പേർ ഇപ്പോഴും ഉണ്ടെന്നാണ് സൂചന.
പാലക്കാട്: പാലക്കാട് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും. തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുന്നത്.
കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടേയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി ഇന്നലെ വൈകുന്നേരത്തോടെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു.
ഏറ്റുമുട്ടലിനിടെ ചിതറി ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾക്കായി ഇന്നും തിരച്ചിൽ നടത്തും. മഞ്ചക്കണ്ടി വനത്തിനുള്ളില്‍ തന്നെ രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ഉണ്ടെന്നാണ് സൂചന.
ഇന്നലെ മഞ്ചക്കണ്ടി വനമേഖലയിൽ നടന്ന തിരച്ചിലിൽ ഒരു എകെ 47 ഉൾപ്പെടെ ആറ് തോക്കുകൾ കണ്ടെടുത്തിരുന്നു.
കാടിനകത്ത് മാവോയിസ്റ്റുകൾ തങ്ങാൻ ഉപയോഗിച്ചിരുന്ന ഷെഡ്ഡും സാധനങ്ങളും തണ്ടർബോൾട്ട് കണ്ടെത്തി. ഏറ്റുമുട്ടൽ നടന്ന പരിസരത്ത് മൂന്നുപേർ ഇപ്പോഴും ഉണ്ടെന്നാണ് സൂചന.
ഉന്നതതല കൂടിയലോചനകള്‍ക്ക് ശേഷം കൂടുതൽ തിരച്ചിലും മറ്റു ഓപ്പറേഷനും ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെ മാവോയിസ്റ്റുകളുടെ ഭാഗത്തുനിന്നും വീണ്ടും വെടിവെപ്പ് ഉണ്ടായതിനെ തുടര്‍ന്നാണ് ഇൻക്വസ്റ്റ് നടപടികളും മൃതദേഹം പുറത്തെത്തിക്കുന്നതും വൈകിയത്.
ഏറ്റുമുട്ടലിനെ സംബന്ധിച്ച വിവാദങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വി.കെ. ശ്രീകണ്ഠൻ എം.പി ഉള്‍പ്പെടെയുള്ളവര്‍ സംഭവ സ്ഥലം സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്.
രണ്ടുദിവസമായി നടന്ന ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്.