Poonjar: തദ്ദേശ തിരഞ്ഞെടുപ്പ് (Local Body Election) മാറ്റിവെക്കണമെന്ന ആവശ്യവുമായി , പൂഞ്ഞാര്‍ MLA പി.സി ജോര്‍ജ്  (P C George) ഹൈക്കോടതിയില്‍...


COMMERCIAL BREAK
SCROLL TO CONTINUE READING

 സംസ്ഥാനത്ത്  കോവിഡ്  (COVID-19) വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സമയത്ത്  തദ്ദേശ തിരഞ്ഞെടുപ്പ് നടത്തുന്നത്  മറ്റൊരു ദുരന്തത്തിലേക്ക് തള്ളിവിടുമെന്ന് അദ്ദേഹം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൂടാതെ,  തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത് സ്റ്റേ ചെയ്യണമെന്നും പി.സി ജോർജ് ആവശ്യപ്പെട്ടു.


കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിന്മേൽ ഉള്ള വെല്ലുവിളിയാണെന്നും ഹര്‍ജിയില്‍   പി.സി ജോർജ് പറയുന്നു.


Also read: കേരളത്തിലെ 7 ജില്ലകളിലെ കളക്ടര്‍മാര്‍ ഒരേ സമുദായത്തില്‍പ്പെട്ടവര്‍!! വിവാദത്തിന് തുടക്കമിട്ട് പി. സി. ജോര്‍ജ്


അതേസമയം, സംസ്ഥനത്തെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. ഡിസംബര്‍ ആദ്യ വാരത്തില്‍  തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.  വിജ്ഞാപനം നവംബര്‍ പത്തിനകം പുറപ്പെടുവിച്ചേക്കും.  ഡിസംബര്‍ 31നകം പ്രക്രിയ പൂര്‍ത്തിയാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.