ശനിയാഴ്ച മുതൽ 72 മണിക്കൂർ തീവണ്ടി ഗതാഗത തടസം; 52 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി
Trains Cancelled: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 72 മണിക്കൂറോളം തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും.
Trains Cancelled: അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 72 മണിക്കൂറോളം തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും. താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ അഞ്ച് ആറ് ലൈനുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനാലാണ് ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്.
ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളിൽ കൊച്ചുവേളി എക്സ്‌പ്രസും, തുരന്തോ എക്സ്‌പ്രസും ഉൾപ്പെടുന്നു. കൂടാതെ നേത്രാവതി എക്സ്പ്രസ് പനവേൽവരെ മാത്രമേ ഓടുകയുള്ളൂ. ഇവിടെ നിന്നാവും പുറപ്പെടുന്നതും. സിഎസ്ടി, ദാദർ, എൽടിടി എന്നിവിടങ്ങളിൽ നിന്നും പൂനെ, കർമാലി, മഡ്‌ഗാവ്, ഹൂബ്ലി, നാഗ്‌പൂർ, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീർഘദൂര തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്. ദിവ-രത്നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചറും റദ്ദാക്കിയിട്ടുണ്ട്.
Also Read: Train Time Change Kerala| ട്രെയിൻ സമയങ്ങളിൽ മാറ്റം, 17 മുതൽ ട്രെയിനുകൾ റദ്ദാക്കും,ചിലത് വൈകും
കൊങ്കൺ പാതയിലൂടെ ഓടുന്ന വണ്ടികളും പനവേൽ വരെ ഉണ്ടാകൂ. തെറ്റിച്ച ഈ വണ്ടികൾ ഇവിടെനിന്നാകും പുറപ്പെടുക. അതുപോലെ ഹൈദരാബാദ്-സി.എസ്.ടി എക്സ്പ്രസ് ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ പൂനെയിൽ യാത്ര അവസാനിപ്പിക്കുകയും തൊട്ടടുത്ത ദിവസം ഇവിടെ നിന്നും യാത്ര പുറപ്പെടുകയും ചെയ്യും. ഗതാഗത തടസം നേരിടുന്ന സമയത്ത് സി.എസ്.ടി, ദാദർ, എൽ.ടി.ടി സ്റ്റേഷനുകളിൽ നിന്നും കല്യാണിലേക്ക് പോകുന്ന ദീർഘദൂര വണ്ടികൾ ലോക്കൽ ട്രെയിനിന്റെ പാളത്തിലൂടെയാണ് സഞ്ചരിക്കുക.
അതുകൊണ്ടുതന്നെ ഈ വണ്ടികൾക്ക് ഇവിടെ സ്റ്റോപ്പ് ഉണ്ടായിരിക്കില്ല. കൂടാതെ ഇവിടെ നിന്നും ഈ ട്രെയിനിൽ കയറേണ്ട യാത്രക്കാർ ദാദറിലോ കല്യാണിലോ എത്തി വണ്ടിയിൽ കയറണമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്. ദിവ-വസായ് റോഡ്-പനവേൽ മെമു സർവീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയിൽപെടും.
റദ്ദാക്കിയ തീവണ്ടികളില്‍ ചിലത്
എല്‍.ടി.ടി.-കൊച്ചുവേളി(22113)-ഫെബ്രുവരി അഞ്ച് കൊച്ചുവേളി-എല്‍.ടി.ടി.(22114)- ഫെബ്രുവരി ഏഴ്
എറണാകുളം-എല്‍.ടി.ടി. തുരന്തോ(12224)- ഫെബ്രുവരി ആറ് എല്‍.ടി.ടി.-എറണാകുളം തുരന്തോ(12223)-ഫെബ്രുവരി അഞ്ച്, എട്ട്
സി.എസ്.ടി.-മംഗളൂരു(12133)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്
മംഗളൂരു-സി.എസ്.ടി.(12134)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്
പനവേലില്‍ യാത്ര അവസാനിപ്പിക്കുന്നവ
കൊച്ചുവേളി-എല്‍.ടി.ടി. ഗരീബ്രഥ് (12202)- ഫെബ്രുവരി ആറ്
തിരുവനന്തപുരം-എല്‍.ടി.ടി. നേത്രാവതി(16346)-ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ്
മംഗളൂരു-എല്‍.ടി.ടി.(12620)- ഫെബ്രുവരി നാല്, അഞ്ച്, ആറ്
പനവേലില്‍നിന്ന് പുറപ്പെടുന്നവ
എല്‍.ടി.ടി.-കൊച്ചുവേളി ഗരീബ്രഥ്(12201)- ഫെബ്രുവരി ഏഴ് എല്‍.ടി.ടി.-തിരുവനന്തപുരം നേത്രാവതി(16345)-ഫെബ്രുവരി അഞ്ച്, ആറ്, ഏഴ്, എട്ട്
എല്‍.ടി.ടി.-മംഗളൂരു(12619)- ഫെബ്രുവരി നാല്, അഞ്ച്, ആറ്
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...