പാറശാല: പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം വേണമെന്ന പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിൽ സർക്കാരിന് മെല്ലെപ്പോക്ക് നയം. തുറമുഖം നിർമിക്കുന്നതിനുള്ള ബജറ്റ് പ്രഖ്യാപനമുണ്ടായി രണ്ടുവർഷം കഴിഞ്ഞിട്ടും നിർമാണത്തിൻ്റെ അടിസ്ഥാന ജോലികൾ പോലും ആരംഭിച്ചിട്ടില്ല എന്നുള്ളതാണ് വസ്തുത. മത്സ്യത്തൊഴിലാളികൾക്കായുള്ള സർക്കാരിൻ്റെ പ്രഖ്യാപനം പാഴ്‌വാക്കായി എന്നുള്ളതാണ് പൊതുജനങ്ങളുടെ പ്രധാന ആരോപണം. തങ്ങളുടെ ആവശ്യം നിറവേറ്റാൻ എത്രയും വേഗം ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊഴിയൂരിൽ വലിയ ബോട്ടുകൾക്ക് അടുക്കുന്നതിനായി തുറമുഖ സൗകര്യം ഇല്ലാത്തതിനാൽ മത്സ്യത്തൊഴിലാളികളിൽ നല്ലൊരു ശതമാനവും കൊല്ലത്തെ നീണ്ടകര, ഫോർട്ട്കൊച്ചി, ബേപ്പൂർ, കാസർഗോഡ് തുടങ്ങിയ തീരദേശ മേഖലകളിലാണ് മത്സ്യബന്ധനത്തിനായി പോകുന്നത്. പൊഴിയൂരിൽ താമസിക്കുന്ന നിരവധി മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഈ തുറമുഖങ്ങളിലാണ് മത്സ്യബന്ധനത്തിലേർപ്പെടുന്നത്. 


സംസ്ഥാനബജറ്റിൽ പൊഴിയൂരിൽ മത്സ്യബന്ധന തുറമുഖം നിർമ്മിക്കുമെന്ന സർക്കാരിൻ്റെ പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെയാണ് മത്സ്യതൊഴിലാളികൾ കണ്ടത്. വീണ്ടുമൊരു ബജറ്റ് കൂടി വരാൻ പോവുകയാണ്. എന്നിട്ടും കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനം ഇനിയും നടപ്പിലാക്കിയിട്ടില്ല എന്നതാണ് ഏറെ നിരാശയുണ്ടാക്കുന്നത്. 


തദ്ദേശ തിരഞ്ഞെടുപ്പിന് കുറച്ചു നാൾ മുമ്പ് തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരെത്തി സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാൽ, പേരിന് മാത്രമായിരുന്നു പരിശോധനകൾ. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വീണ്ടും ഉദ്യോഗസ്ഥർ ഒന്നുകൂടി എത്തിയെങ്കിലും പദ്ധതി അവലംബിക്കുന്നതിനായുള്ള നടപടിക്രമങ്ങളന്നും നടന്നില്ല.


മത്സ്യബന്ധന തുറമുഖം നിർമിക്കുന്നതിന് എതിരെ ഒരു വിഭാഗം റിസോർട്ട് ഉടമകൾ ഉൾപ്പെടെയുള്ളവർ ആദ്യം തന്നെ രംഗത്ത് വന്നിരുന്നു. ഇവരുടെ സമ്മർദ്ദമാണ് മത്സ്യബന്ധന തുറമുഖ പദ്ധതിയുടെ വേഗത കുറയ്ക്കുന്നതിന് കാരണമായതെന്നാണ് മത്സ്യതൊഴിലാളികളുടെ ആക്ഷേപം. എത്രയും വേഗം തുറമുഖം നിർമ്മിച്ചുകൊണ്ട് തങ്ങളുടെ ആവശ്യം നിറവേറ്റി തരണമെന്നാണ് മത്സ്യത്തൊഴിലാളികൾ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെടുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.