PP Divya: പാർട്ടി പദവികളിൽ നിന്ന് നീക്കും; സിപിഎം നടപടി ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിൽ
ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന വിലയിരുത്തലിന് പിന്നാലെയാണ് സിപിഎം ദിവ്യയെ പാർട്ടി പദവികളിൽ നിന്ന് നീക്കാൻ തീരുമനമെടുത്തത്.
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പ്രതിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡൻ്റ് പിപി ദിവ്യയെ എല്ലാ പാർട്ടി പദവികളിൽ നിന്നും നീക്കം ചെയ്യാൻ തീരുമാനം. അടിയന്തര ജില്ലാ കമ്മിറ്റി ചേർന്നാണ് തീരുമാനം. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന കണ്ടെത്തലിന് പിന്നാലെയാണ് സിപിഎം നടപടി. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നൽകും. നടപടി അംഗീകരിച്ചാൽ ദിവ്യ ബ്രാഞ്ച് അംഗം മാത്രമാകും. നിലവിൽ കണ്ണൂർ സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പി പി ദിവ്യ.
സിപിഎമ്മിന്റെ സംഘടന നടപടി അനുസരിച്ച് ഏറ്റവും കടുത്ത നടപടി പി പി ദിവ്യക്കെതിരെയുണ്ടാകുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ മൂന്നാഴ്ചയ്ക്ക് ശേഷമാണ് പാർട്ടി നടപടിയിലേക്ക് കടക്കുന്നത്. ദിവ്യയുടെ ജാമ്യാപേക്ഷയിൽ നാളെ കോടതി ഉത്തരവ് വരാനിരിക്കെയാണ് പാർട്ടിയുടെ നീക്കം.
Naveen Babu Death LLB Exam Controversy: ചോദ്യപേപ്പറിൽ എഡിഎമ്മിന്റെ മരണം; അധ്യാപകനെ പിരിച്ചുവിട്ട് കണ്ണൂർ സർവകലാശാല
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് എൽഎൽബി ചോദ്യപേപ്പറിൽ ഉൾപ്പെടുത്തിയതിൽ അധ്യാപകനെ പുറത്താക്കി കണ്ണൂർ സർവകലാശാല. കാസർഗോഡ് മഞ്ചേശ്വരം ലോ കോളേജിലെ താൽകാലിക അധ്യാപകനായ ഷെറിൻ സി. എബ്രഹാമിനെയണ് പുറത്താക്കിയത്.
ത്രിവത്സര എൽഎൽബി മൂന്നാം സെമെസ്റ്റർ ഇന്റേണൽ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട ചോദ്യം ഉൾപ്പെട്ടിരുന്നത്. ചോദ്യം സമകാലിക പ്രസക്തിയുള്ളതെന്ന് ഷെറിൻ പ്രതികരിച്ചു. അധ്യാപകനെ ജോലിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി സെനറ്റേഴ്സ് ഫോറം രംഗത്തെത്തി.
എസ്എഫ്ഐയുടെ പരാതിയിലാണ് അധ്യാപകനെതിരെ നടപടി സ്വീകരിച്ചത് എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പരാതി നൽകിയിട്ടില്ലെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.