കണ്ണൂർ: എഡിഎമ്മിന്റെ മരണത്തിൽ തനിക്കെതിരെ പാർട്ടി എടുത്ത നടപടിയിൽ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതാവ് പിപി ദിവ്യ. തന്നെ തരംതാഴ്ത്തിയ പാർട്ടി നടപടി തൻറെ ഭാഗം കേൾക്കാതെയാണെന്ന് ദിവ്യ ആരോപിച്ചു.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പി പി ദിവ്യയുടെ ജാമ്യം: എഡിഎം നവീൻ ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയിലേക്ക്


കേസിൽ ദിവ്യയ്ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. അതിനു പിന്നാലെയാണ് നേതാക്കള്‍ ദിവ്യയുമായി ബന്ധപ്പെട്ടത്. തരംതാഴ്ത്തിയ നടപടിക്ക് മുൻപായി തൻ്റെ ഭാഗം കേൾക്കാത്തത് ശരിയായില്ലെന്ന് ദിവ്യ നേതാക്കളെ അറിയിച്ചു. ബ്രാഞ്ചിൽ മാത്രം ഒതുങ്ങി പ്രവർത്തിക്കാൻ തനിക്കാകില്ലയെന്നും. അങ്ങനെയെങ്കിൽ രാഷ്ട്രീയം പ്രവർത്തനം അവസാനിപ്പിക്കാനും തയ്യാറാണെന്നും ദിവ്യ നേതൃത്വത്തെ അറിയിച്ചതായിട്ടാണ് റിപ്പോർട്ട്. 


Also Read: ചന്ദ്ര-വ്യാഴ സംഗമം സൃഷ്ടിക്കും ഗജകേസരി യോഗം; ഇവർക്കിനി നേട്ടങ്ങൾ മാത്രം!


താനൊരു ജില്ലാ കമ്മിറ്റി അംഗമാണെന്നും നടപടിയെടുക്കുമ്പോള്‍ അത് അംഗത്തോട് ചോദിക്കണമായിരുന്നു എന്നാണ് ദിവ്യയുടെ നിലപാട്. ജയിലില്‍ കിടക്കുന്ന സമയമാണെങ്കില്‍ പോലും ജയിലിലെത്തി അറിയിക്കാം. അല്ലെങ്കില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇത് സംബന്ധിച്ച വിശദീകരണം ചോദിക്കാം. പക്ഷെ അതൊന്നും ചെയ്യാതെ പാർട്ടി ഏകപക്ഷീയ നിലപാടെടുത്തതാണ് ദിവ്യയുടെ അതൃപ്തിയ്ക്ക് കാരണമെന്നാണ് സൂചന.  നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ദിവ്യക്കെതിരെ കേസെടുത്ത് 20 ദിവസങ്ങൾക്ക് ശേഷമാണ് പാർട്ടി അവർക്കെതിരെ നടപടി എടുത്തത്. ദിവ്യയുടെ ഭാഗത്തു നിന്നും ഗുരുതരവീഴ്ചയുണ്ടായി എന്ന ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ നടപടി.  


Also Read: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷ വാർത്ത...ശമ്പളത്തിൽ 52% വർദ്ധനവുണ്ടായേക്കാം!


നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യയെ പ്രതി ചേദർത്ത ഉടനെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തു നിന്നും ദിവ്യയെ മാറ്റിയിരുന്നു. എന്നാൽ പാർട്ടി നടപടിയിലേക്ക് ഉടൻ പോകേണ്ട എന്ന നിലപാടിലായിരുന്നു.  ഇതിനെതിരെ വലിയ സമ്മർദ്ദങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ നടപടി പാർട്ടി സ്വീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.