കൊച്ചി: യുഎഇയിലെ പ്രമുഖ പ്രവാസി വ്യവസായിയും ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ മാനേജിംഗ് ഡയറക്ടറുമായ പ്രഭിരാജ് നടരാജന് കോർപ്പറേറ്റ് നേതൃത്വ മികവിന് സിംഗപ്പൂർ ആസ്ഥാനമായ പ്രവാസി എക്സ്പ്രസിന്‍റെ ബിസിനസ് എക്‌സെലന്‍സ് അവാർഡ് ലഭിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചുരുങ്ങിയ കാലം കൊണ്ട് ബിസിനസ് രംഗത്ത് കൈവരിച്ച നേട്ടങ്ങളും അസാമാന്യമായ നേതൃത്വ പാടവുമാണ് പ്രഭിരാജിനെ അവാർഡിന് അർഹനാക്കിയത്. സിംഗപ്പൂർ കല്ലാംഗ് തിയറ്ററിൽ ശനിയാഴ്ച്ച നടന്ന ചടങ്ങിൽ സിംഗപ്പൂർ അംബാസഡർ ഗോപിനാഥ് പിള്ള അവാർഡുകൾ വിതരണം ചെയ്തു.


യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പ് പതിനഞ്ച് രാജ്യങ്ങളിലായി 47 കമ്പനികളുള്ള ഒരു ബഹുരാഷ്ട്ര കൺസോർഷ്യം ആണ്.  വ്യവസായ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നതിനോടൊപ്പം സമൂഹത്തിന് വിലയേറിയ സംഭാവനകൾ നൽകിയ പ്രമുഖരായ പ്രവാസി വ്യവസായികളെയാണ് സിംഗപ്പൂർ ആസ്ഥാനമായ പ്രവാസി എക്സ്പ്രസ് എക്‌സെല്ലെന്‍സ് അവാർഡ് നൽകി ആദരിക്കുന്നത്. 


വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏരീസ് ഗ്രൂപ്പിന്‍റെ ഇൻസ്‌പെക്ഷൻ, മൈൻറ്റനൻസ് വിഭാഗത്തെ നൂറ്റിഅമ്പതിൽ പരം വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്ന ഇരുപത്തിയഞ്ചോളം ഉപവകുപ്പുകളുള്ള എണ്ണൂറ്റിഅമ്പതോളം ജീവനക്കാരുള്ള പ്രധാന വിഭാഗമാക്കി മാറ്റുന്നതിൽ പ്രഭിരാജ് സുപ്രധാന പങ്കാണ് വഹിച്ചത്. 


സ്വന്തം നാടായ പുനലൂരിൽ പ്രഭിരാജ്  സാമൂഹിക പ്രതിബദ്ധതയുടെയും സ്ത്രീ ശാക്തീകരണത്തിന്‍റെയും ഭാഗമായി ഓഫീസ് തുടങ്ങുകയും ഏകദേശം എൺപത്തിയഞ്ചോളം പേർക്ക് തൊഴിൽ നൽകുകയും ചെയ്യുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും വനിതകളാണ് (മുപ്പത്തിയഞ്ച് പേർ) മാത്രമല്ല നാട്ടിലെ മുപ്പതോളം മാതാപിതാക്കൾക്ക് പെൻഷനും നൽകുന്നുണ്ട്.