ആലപ്പുഴ: അപൂർവ്വ രോഗത്തിനെതിരെ ശ്രദ്ധ നേടിയ ആലപ്പുഴ സ്വദേശി പ്രഭുലാൽ പ്രസന്നൻ അന്തരിച്ച. ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. മുഖത്തിന്റെ മുക്കാൽ ഭാഗവും ഒരു ചെവിയും നെഞ്ചും കറുത്ത മറുക് വന്ന് മൂടിയിട്ടുണ്ട്. ഇത് കൂടാതെ മറ്റ് ചില ആരോഗ്യപ്രശ്നങ്ങൾക്കും പ്രഭുലാൽ ചികിത്സയിലായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വലതു തോളിലെ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. ജനനസമയത്ത് ശരീരത്തിൽ കണ്ടെത്തിയ വലിയ മറുക് പ്രഭുലാലിനൊപ്പം വളരുകയായിരുന്നു. അതിനിടെ ക്യാൻസറിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങി. വലതു തോളിലെ മുഴ വലുതായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാൻസർ സ്ഥീരികരിച്ചത്.


ALSO READ: Viral Video: 18 കാരിയെ വധുവായി ലഭിച്ച അങ്കിളിന്റെ സന്തോഷം കണ്ടോ..! വീഡിയോ വൈറൽ


വണ്ടാനം മെഡിക്കൽ കോളേജിൽ തുടർച്ചയായി മൂന്ന് ശസ്ത്രക്രിയകൾ നടത്തി. ട്യൂമർ പുറത്തുവരുകയും വലതു കൈയുടെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്യും. എംവിആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഇത് മാലിഗ്നന്റ് മൈലോമ എന്ന അപകടകരമായ ചർമ്മ കാൻസറാണെന്ന് കണ്ടെത്തി.


സിനിമയിൽ അഭിനയിക്കാനുള്ള അവസരം പ്രഭുലാലിനെ തേടിയെത്തി. ഗായകനും ചിത്രകാരനും പ്രഭാഷകനുമാണ് പ്രഭുലാൽ. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. പ്രഭുലാൽ പ്രസന്നനും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.