വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം വീണ്ടും ഗർഭിണി; നഷ്ട പരിഹാരം ആവശ്യപ്പെട്ട ഹർജി തള്ളി
1987ലാണ് ഇവർ ആദ്യമായി ശസ്‌ത്രക്രിയക്ക് വിധേയയായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആയിരുന്നു ഇവർ. നാലു കുട്ടികൾ കൂടി ഉള്ളതിനാൽ ജീവിതം ബുദ്ധിമുട്ടിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
കൊച്ചി: തനിക്ക് വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയ ശേഷം വീണ്ടും ഗർഭിണിയായതിൽ നഷ്ടപരിഹാരം തേടി യുവതിയുടെ ഹർജി. ഹൈക്കോടതിയിലാണ് തൃശൂര്‍ സ്വദേശിനി ഹർജി നൽകിയത്. വന്ധ്യംകരണ ശസ്ത്രക്രിയക്കുശേഷവും ഗര്‍ഭിണിയായതില്‍ നഷ്ടപരിഹാരം വേണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഹൈക്കോടതി ഹർജി തള്ളി. രണ്ടുലക്ഷം രൂപയും നഷ്ട പരിഹാരമായി ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് സിഎസ് സുധയാണ് ഹർജി തള്ളിയത്.
1987ലാണ് ഇവർ ആദ്യമായി ശസ്‌ത്രക്രിയക്ക് വിധേയയായത്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിൽ ആയിരുന്നു ഇവർ. നാലു കുട്ടികൾ കൂടി ഉള്ളതിനാൽ ജീവിതം ബുദ്ധിമുട്ടിലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി തള്ളിയതോടെ യുവതി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വന്ധ്യംകരണ ശസ്ത്രക്രിയക്ക് ശേഷവും ചില കേസുകളിൽ ഗർഭധാരണത്തിന് സാധ്യതയുണ്ടെന്ന് കോടതി ഹർജി പരിഗണിക്കവെ വ്യക്തമാക്കി. വന്ധ്യംകരണ ശസ്ത്രക്രിയ പരാജയമായതിനാല്‍ അഞ്ചാമത്തെ കുഞ്ഞിനെ പ്രസവിക്കാനിടയായെന്നായിരുന്നു യുവതിയുടെ പരാതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.